Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ആശാനോട് തോറ്റ അഗസ്തി വാക്കുപാലിച്ചു; തല മൊട്ടയടിച്ചു

janmabhumi-ad

Digital Malayali Web Desk May 04, 2021, 10:38 p.m.

ഉടുമ്ബന്‍ചോലയില്‍ അഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016 ല്‍ 1,109 മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.


ഇടുക്കി: ഉടുമ്ബന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം അഗസ്തി തല മൊട്ടയടിച്ചു.

വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് തല മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് അഗസ്തി പറഞ്ഞു. 20000 വോട്ടിന് തോറ്റാൽ താന്‍ പിറ്റേ ദിവസം തല മൊട്ടയടിക്കുമെന്നായിരുന്നു അഗസ്തിയുടെ വെല്ലുവിളി. ഫലം വന്നപ്പോള്‍ 38,305 വോട്ടിന് എംഎം മണി ജയിച്ചു. 2001 മുതല്‍ തുടര്‍ച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്ബന്‍ചോല.

ഉടുമ്ബന്‍ചോലയില്‍ അഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016 ല്‍ 1,109 മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.

അതേസമയം, ഇംഎം. ആഗസ്തി തല മൊട്ട അടിക്കരുതെന്ന് ഇടത് സ്ഥാനാര്‍ത്ഥി എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick