Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടി

janmabhumi-ad

Digital Malayali Web Desk April 30, 2021, 06:57 a.m.

മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്.


ദുബായ്: ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇ യിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 

മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്.

ഈ മാസം 22 നാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

യുഎഇയിൽ 1,961 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,803 പേർ രോഗമുക്തരാവുകയും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

കണക്കുകൾ പ്രകാരം, രാജ്യത്ത് 5,18,262 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 4,98,943 പേർ രോഗമുക്തരാവുകയും 1,584 പേർ മരിക്കുകയും ചെയ്തു.  

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick