Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


യുഎഇയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

janmabhumi-ad

Digital Malayali Web Desk September 01, 2021, 12:09 p.m.

തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.


ഷാർജ:റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി സ്വദേശി നജ്മ മൻസിലിൽ ഫിറോസ് പള്ളിക്കണ്ടി (46) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

ഇരുവരും സഞ്ചരിച്ച വാഹനത്തിനുപിന്നില്‍ ട്രെയിലര്‍ ഇടിച്ചായിരുന്നു അപകടം. ഫിറോസ് ആണ് വാഹനമോടിച്ചിരുന്നത്, ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജോലികഴിഞ്ഞ് താമസയിടത്തിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം.

ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരാണ് മരിച്ച ശിവദാസും ഫിറോസും. ഫിറോസ് ഡ്രൈവറായും ശിവദാസ് ബേക്കറിയില്‍ ഷെഫ് ആയും ജോലി ചെയ്യുകയാണ്. ശിവദാസ് ആറുമാസവും ഫിറോസ് എട്ടുമാസവുമായി ബേക്കറിയില്‍ ജോലിയിലുണ്ട്.

ശിവദാസിന്റെ ഭാര്യ കോമളവല്ലി (രാജി), മക്കള്‍: ഗോപിക, കീര്‍ത്തന. മാധവന്റെയും വിമലയുടേയും മകനാണ്. സഹോദരന്‍: സജീവന്‍. ഇമ്ബിച്ചമ്മു പള്ളിക്കണ്ടിയുടെയും സൈനബിയുടെയും മകനാണ് ഫിറോസ്. ഭാര്യ: സറീന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick