Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിന് നിരോധനം; ഉത്തരവിറക്കി കളക്ടര്‍

janmabhumi-ad

Digital Malayali Web Desk August 07, 2022, 04:59 p.m.

ഇടുക്കി ജില്ലയിലെ എല്ലാ വിധ വിനോദസഞ്ചാരവും ഇനിയൊരുത്തരവുണ്ടാകുന്നതുവരെ നിരോധിച്ചുകൊണ്ടാണ് കളക്ടര്‍ ഉത്തരവിറക്കിയത്


തൊടുപുഴ: ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരം നിരോധിച്ചുകൊണ്ട് കളക്ടര്‍ ഉത്തരവിറക്കി. ശക്തമായ മഴയെ തുടര്‍ന്ന് തുടര്‍ച്ചയായി ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

ഇടുക്കി ജില്ലയിലെ എല്ലാ വിധ വിനോദസഞ്ചാരവും ഇനിയൊരുത്തരവുണ്ടാകുന്നതുവരെ നിരോധിച്ചുകൊണ്ടാണ് കളക്ടര്‍ ഉത്തരവിറക്കിയത്. നിരോധനങ്ങള്‍ ജില്ലാ അതിര്‍ത്തികളിലും ടൂറിസം കേന്ദ്രങ്ങളിലും കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി.

കാലവര്‍ഷത്തോടനുബന്ധിച്ചുള്ള ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളും മൂലം മാര്‍ഗതടസങ്ങളും വളരെയധികം നാശനഷ്ടങ്ങളും ഉണ്ടാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രതികൂല കാലാവസ്ഥാ സമയങ്ങളിലും അവധി ദിവസങ്ങള്‍ ഉള്‍പ്പടെ ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി ടൂറിസ്റ്റുകള്‍ എത്തിച്ചേര്‍ന്നിരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick