Digital Malayali Web Desk October 24, 2022, 12:56 a.m.
കുമരകത്തെ മൂന്ന് സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ആദ്യസംഘത്തിലുള്ളത്.
കോട്ടയം: സാധാരണക്കാർക്ക് കടൽയാത്ര ഒരുക്കി ശ്രദ്ധ നേടിയ ടൂർഫെഡിന്റെ അറേബ്യൻ സീ പായ്ക്കെജ് വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നു. വിനോദയാത്രകൾക്ക് അവസരം ലഭിക്കാത്ത കുട്ടികള്‍ക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്ത് . ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 7 ന് (24-10-2022) കുമരകത്ത് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും.
കുമരകത്തെ മൂന്ന് സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ആദ്യസംഘത്തിലുള്ളത്.
കുമരകം പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യാബാബു , ജില്ലാപഞ്ചായത്ത് മെമ്പർ കെ വി.ബിന്ദു , ടൂർ ഫെഡ് മാനേജിംങ് ഡയറക്ടറും സഹകരണവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ പി. കെ. ഗോപകുമാർ പഞ്ചായത്ത് അംഗങ്ങൾ സ്കൂൾ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും .
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികൾക്ക് ഇതില്‍ പങ്കാളികൾ ആകാം. മാസത്തിൽ രണ്ടു തവണയായി 50 വിദ്യാർത്ഥികളെയാണ് കടൽ യാത്രയ്ക്കായി കൊണ്ടു പോവുക.
കുമരകത്തു നിന്ന് ബസ്സിൽ കൊച്ചിയിലെത്തുന്ന സംഘം അവിടെ നിന്നാണ് വൺഡേ വണ്ടർ യാത്രയുടെ ഭാഗമാവുന്നത്. കപ്പലിൽ യാത്രതിരിക്കുന്ന സംഘം 3 മണിയൊടെ തിരികെ എത്തും പിന്നെ കൊച്ചിയിലെ ചില കാഴ്ച്ചകളും ഇവർക്കായി ഒരുക്കിയിട്ടുണ്ട്.
ടൂർഫെഡിന്റെ അറേബ്യൻ സീ പായ്ക്കേജിലൂടെ ഇതുവരെ ഒരു ലക്ഷംപേർ കൊച്ചിയിലെ കപ്പൽയാത്ര ആസ്വദിച്ചു. കുട്ടികളുടെ വിനോദയാത്രയ്ക്ക് പുറമെ അശരണരായ ആളുകൾക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതിയും ടൂർ ഫെഡ് ഒരുക്കുന്നുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.