Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വികസനം കൊതിക്കുന്ന പൂഞ്ഞാറിന് പ്രതീക്ഷ നൽകി അഡ്വ. ടോമി കല്ലാനി; ആവേശപൂർവം സ്വീകരിച്ച് കൂട്ടിക്കൽ ചാത്തൻപ്ലാപ്പള്ളിക്ക് മികച്ച റോഡും ഉറപ്പു നൽകി കല്ലാനി

janmabhumi-ad

Digital Malayali Web Desk March 27, 2021, 07:03 a.m.

രോഗികളെ പോലും കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിൻ്റെ വിഷമം അവർ പറഞ്ഞപ്പോൾ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന ഉറപ്പ് സ്ഥാനാർത്ഥിയുടെ വക.


മുണ്ടക്കയം: ആവേശം അലതല്ലി മലയോരനാട് ഒന്നടങ്കം അഡ്വ. ടോമി കല്ലാനിയെ ഏറ്റെടുത്തു കഴിഞ്ഞുവെന്നതിൻ്റെ തെളിവായി മാറുകയാണ് കൂട്ടിക്കൽ പഞ്ചായത്തിലെ പര്യടനം. രാവിലെ എട്ടു മണിയോടെ പറത്താനത്തെത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നിരവധി പേരാണ് എത്തിയത്. സ്ത്രീകളടക്കമുള്ളവർ അതിരാവിലെ തന്നെ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയതും വ്യത്യസ്ത കാഴ്ചയായി. പറത്താനത്തെ കടകളിൽ പ്രവർത്തകർക്ക് ഒപ്പം ഒരു ഓട്ടപ്രദക്ഷിണം. പിന്നെ ചെറിയൊരു പ്രസംഗം.

40 വർഷമായി  വികസനം മുരടിച്ച മണ്ഡലത്തെ കുറിച്ച് പരാമർശിച്ചപ്പോൾ നിലവിലെ ജനപ്രതിനിധിക്കെതിരെ ചെറിയ  വിമർശനം. വിമർശനം ചെറുതെങ്കിലും ഭാഷ രൂക്ഷം. സ്വീകരണത്തിന് ശേഷം തുറന്ന വാഹനത്തിൽ അടുത്ത  സ്ഥലത്തേക്ക്. സ്ഥാനാർത്ഥി ചാത്തൻ പ്ലാപ്പള്ളിയിലെത്തിയപ്പോൾ സ്ത്രീകളടക്കമുള്ളവർ കരഞ്ഞു പറഞ്ഞ പരാതി റോഡിനെ കുറിച്ച് തന്നെ. രോഗികളെ പോലും കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിൻ്റെ വിഷമം അവർ പറഞ്ഞപ്പോൾ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന ഉറപ്പ് സ്ഥാനാർത്ഥിയുടെ വക. വിശ്വസിക്കാൻ പറ്റുന്ന ആ ഉറപ്പ് കേട്ടതോടെ അവർക്കും ആശ്വാസം.

തുടർന്ന് പര്യടനം മുണ്ടപ്പള്ളി, ഇളംകാട്, ടോപ്പ്, വല്യേന്ത, വഴി  ഏന്തയാർ എത്തി. അവിടെ ഉച്ചഭക്ഷണം പ്രവർത്തകർക്ക് ഒപ്പം. തുടർന്ന് വേഗത്തിൽ തേൻപുഴ, വെട്ടിക്കാനം, കൂട്ടിക്കൽ വഴി ചപ്പാത്തിലെത്തി. കൂട്ടിക്കൽ പഞ്ചായത്തിലെ പര്യടനം സമാപിപ്പിച്ച് എരുമേലി പഞ്ചായത്തിലെ മുക്കൂട്ടുതറയിലേക്ക് പോകുമ്പോൾ കൂട്ടിക്കലിൻ്റെ ഉറപ്പ്... കല്ലാനി തങ്ങളുടെ ചങ്കും ചങ്കിടിപ്പുമാണെന്ന്...

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick