Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഗുജറാത്തില്‍ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു

janmabhumi-ad

Digital Malayali Web Desk May 09, 2021, 07:23 p.m.

പുലര്‍ച്ചെ ഒരു മണിയോടെ കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്


കുടുംബത്തോടൊപ്പം ടെറസില്‍ ഉറങ്ങുകയായിരുന്ന എട്ടു വയസുകാരിയെ പുള്ളിപ്പുലി പിടികൂടി കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. സവര്‍കുന്ദ്ല താലൂക്കിലെ നേസാദി ഗ്രാമത്തിലെ പയല്‍ ദേവ്ക എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ ഒരു മണിയോടെ കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്.

കുട്ടിയുടെ കഴുത്തിന് പിടികൂടിയ പുലി അര കിലോമീറ്ററോളം വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നു. വനത്തിനുള്ളില്‍ വെച്ചാണ് കുട്ടിയെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കുടുംബത്തിന് സൂരത്ത് റേഞ്ച് വനംവകുപ്പ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പുലിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. പുലിക്കായി കെണിയൊരുക്കിയതായി വനം വകുപ്പ് അറിയിച്ചു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick