Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മഹിളാ കോൺഗ്രസിൽ കൂട്ടരാജി; സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശാന്തകുമാരി, അജിത, ഡോളി എന്നിവർ എൻസിപിയിൽ

janmabhumi-ad

Digital Malayali Web Desk May 30, 2021, 12:47 p.m.

നേരത്തെ ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ വനിതാ നേതാക്കൾ എൻസിപിയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു


തിരുവനന്തപുരം:മഹിളാ കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ എൻ സി പിയിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി അജിത, ശാന്താകുമാരി, ഡോളി കെ ജോർജ് എന്നിവരാണ് രാജിവെച്ചത്. മൂന്ന് പേരും എൻസിപിയിൽ ചേരും.

നേരത്തെ ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ വനിതാ നേതാക്കൾ എൻസിപിയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ലതികാ സുഭാഷിനൊപ്പം പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് രാജിവെച്ചവർ അറിയിച്ചതായിട്ടാണ് സൂചന.

ലോക് ഡൗണിന് ശേഷം കൂടുതൽ പേർ രാജിവെച്ച് എൻസിപിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. കോൺ​ഗ്രസിൽ വിവേചനമുണ്ടെന്ന് ആരോപിച്ചായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ലതികാ സുഭാഷ് പാർട്ടി അം​ഗത്വം രാജിവെച്ചത്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേതാക്കൾ അവ​ഗണിച്ചെന്നും ലതികാ സുഭാഷ് വ്യക്തമാക്കിയിരുന്നു.

കെപിസിസി ആസ്ഥാനത്തിരുന്ന് തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു ലതികയുടെ പ്രതിഷേധം. പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിനെ നേരിടപകയും ചെയ്തു അവർ. ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ലതിക 7624 വോട്ടുകളും നേടിയിരുന്നു. ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർഥിയുടെ പരാജയത്തിൽ നിർണായക സ്വാധീന ഘടകമാകാനും ലതികാ സുഭാഷിന് ലഭിച്ച വോട്ടുകൾക്ക് സാധിച്ചു. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടി ആയതിനാലാണ് എൻസിപിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നായിരുന്നു എൻസിപി പ്രവേശനത്തോട് ലതികാ സുഭാഷ് പ്രതികരിച്ചത്.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick