Digital Malayali Web Desk March 31, 2023, 10:48 a.m.
ഇന്ന് ഇവിടെ രണ്ട് കൊലപാതകങ്ങളും ഒരു ആത്മഹത്യയും നടക്കും. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഞാന്‍ നടത്തുന്ന കൃത്യങ്ങള്‍ക്ക് മറ്റാര്‍ക്കും ബന്ധമില്ല
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യയെയും ഭാര്യയുടെ അമ്മയേയും വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ അലി അക്ബറിന്‍റെ 8 പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. സാമ്പത്തികമായും ദാമ്പത്യജീവിതവും തകർന്നതിനാൽ ഭാര്യ മുംതാസിനെ കൊന്ന് ആത്മ ചെയ്യുന്നുവെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.
'ഇന്ന് ഇവിടെ രണ്ട് കൊലപാതകങ്ങളും ഒരു ആത്മഹത്യയും നടക്കും
'ഇന്ന് ഇവിടെ രണ്ട് കൊലപാതകങ്ങളും ഒരു ആത്മഹത്യയും നടക്കും. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഞാന്‍ നടത്തുന്ന കൃത്യങ്ങള്‍ക്ക് മറ്റാര്‍ക്കും ബന്ധമില്ല. കടബാദ്ധ്യതകളും ദാമ്ബത്യപ്രശ്നവുമാണ് ഇതിന് കാരണം"എന്ന് തുടങ്ങി രണ്ട് പതിറ്റാണ്ടോളം നീണ്ട ദാമ്ബത്യജീവിതത്തിലെ പ്രധാനകാര്യങ്ങളും കടബാദ്ധ്യതകളും എട്ടുപേജുകളിലായി വിവരിക്കുന്നതാണ് കൃത്യത്തിന് തൊട്ടുമുമ്ബ് അലി അക്ബര്‍ പൊലീസിനും ബന്ധുക്കള്‍ക്കുമായെഴുതിയ ആത്മഹത്യാക്കുറിപ്പ്. കടബാദ്ധ്യതകള്‍ക്കൊപ്പം ഭാര്യ തന്നെ കൈവിട്ടതാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് കത്തില്‍ പറയുന്നു.
സാലറി സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും വായ്പയെടുക്കാന്‍ ഈട് നല്‍കിയിരുന്ന അലി അക്ബറിന് ഇതിലൂടെ വലിയ ബാദ്ധ്യതയാണ് ഉണ്ടായത്. പലരും വായ്പകളുടെ തിരിച്ചടവില്‍ മുടക്കം വരുത്തിയതോടെ അലി അക്ബറിന്റെ ശമ്ബളം പിടിക്കാന്‍ തുടങ്ങി. വസ്തുവാങ്ങി വീടുനിര്‍മ്മിച്ച വകയിലും കാര്‍ ലോണ്‍ എടുത്ത വകയിലും ഇയാള്‍ക്ക് വലിയ സാമ്ബത്തിക ബാദ്ധ്യതയുണ്ടായി. ഇതിനിടെ അലി അക്ബറിന്റെ സാമ്ബത്തിക ബാദ്ധ്യതകള്‍ ഭാര്യ മുംതാസ് ഏറ്റെടുക്കേണ്ടിവന്ന ഘട്ടത്തില്‍ പുലിക്കുഴിയില്‍ വാങ്ങിയ വസ്തുവും വീടും മുംതാസിന്റെ പേരിലേക്ക് മാറ്റി. സാമ്ബത്തിക ബാദ്ധ്യതകള്‍ ക്രമാതീതമായതോടെ വസ്തുവും വീടും വില്‍ക്കാന്‍ അലി തീരുമാനിച്ചെങ്കിലും മുംതാസും ഭാര്യാമാതാവ് സാഹിറയും എതിരായി.
സാമ്ബത്തിക ബാദ്ധ്യതയില്‍ നട്ടംതിരിഞ്ഞ അലി അക്ബര്‍ പലരില്‍ നിന്നായി വന്‍തുകകള്‍ കടംവാങ്ങി. കടക്കാര്‍ക്ക് യഥാസമയം പണം തിരികെ നല്‍കാന്‍ കഴിയാത്തതും ഇയാളെ സമ്മര്‍ദ്ദത്തിലാക്കി. വീടും വസ്തുവും വിറ്റ് കടക്കെണിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിന് ഭാര്യയും ഭാര്യാമാതാവും എതിരുനിന്നതാണ് ഇരുവരെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ അലിയെ നിര്‍ബന്ധിതനാക്കിയത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷമാണ് അലി കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പെട്രോള്‍, വെട്ടുകത്തി, സ്ക്രൂഡ്രൈവര്‍, ചുറ്റിക എന്നിവ ഇതിനായി തരപ്പെടുത്തിയതും ദീര്‍ഘമായ കത്ത് തയ്യാറാക്കിയതുമെല്ലാം ഇതിന്റെ സൂചനകളായാണ് പൊലീസ് കരുതുന്നത്. പത്താംക്ളാസ് വിദ്യാര്‍ത്ഥിയായ മകളുടെ പരീക്ഷ അവസാനിക്കാനായി അലി കാത്തിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. തനിക്ക് ജോലി ലഭിച്ചതും മുംതാസുമായുള്ള വിവാഹവും കുട്ടികളുടെ പഠനവുമുള്‍പ്പെടെ ഇരുവരുമൊന്നിച്ചുള്ള ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം വിവരിച്ചിട്ടുള്ള കത്ത് എട്ടു വെള്ളപേപ്പറുകളിലായി എഴുതി ആളുകള്‍ ശ്രദ്ധിക്കത്തക്ക വിധത്തിലാണ് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. കൂടാതെ മുംതാസുമായി കുടുംബകോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട ഗാര്‍ഹികാതിക്രമ കേസുകളിലെ ഉത്തരവുകളും ഇതോടൊപ്പം ചേര്‍ത്തിരുന്നു.
ഇവയെല്ലാം സഹിതം 60 പേജോളം കത്തിലുണ്ട്. കണക്കുകൂട്ടലുകളിലുണ്ടായ പിഴവ് ജീവിതം തകര്‍ത്തതിന് സ്വയം ശപിക്കുന്നതും നാട്ടുകാരോടും മക്കളോടും ക്ഷമ ചോദിക്കുന്നതും കത്തിലുണ്ട്. എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ മകന് ജോലി ലഭിക്കുമെന്നും മകളെ നന്നായി പഠിപ്പിക്കണമെന്നും ഇരുവരും നല്ലനിലയില്‍ ജീവിക്കണമെന്നും ഉപദേശിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്. കത്ത് പൊലീസ് കസ്റ്റഡിയിലാണ്.
\ഇരുവരെയും ആക്രമിച്ച ശേഷം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മുംതാസിന്റെ ഭര്‍ത്താവ് അലി അക്ബര്‍ (55) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളുടെ നില ഗുരുതരമാണ്.
'നിന്നെ ഒന്നും ചെയ്യില്ല നീ പുറത്തേക്ക് പോകൂ ' എന്ന് ആക്രമണത്തിനിടെ നിലവിളിച്ച മകളോട് അലി അക്ബര്‍ പറഞ്ഞു. ശബ്ദം കേട്ട് പുലര്‍ച്ചെ ഉറക്കത്തില്‍ നിന്ന് എണീറ്റ് എത്തിയപ്പോഴാണ് പിതാവ് അമ്മയെയും മുത്തശ്ശിയെയും ആക്രമിക്കുന്നത് കണ്ട് നിലവിളിച്ചപ്പൊഴാണിതെന്ന് മകള്‍ തന്നെ കാണാനെത്തിയ അധ്യാപകരോട് പറഞ്ഞു. കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമിച്ച് വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചുവെന്നാണ് നിഗമനം. കത്തിയും പെട്രോളും ചുറ്റികയും ഒരതി നേരത്തേ കരുതിയിരുന്നു. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ട് ഇട്ട് പൂട്ടുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും പൊലീസ് കണ്ടെടുത്തു.
വീടിൻ്റെ മുകളിലത്തെ നിലയിലായിരുന്നു അലി അക്ബറിൻ്റെ താമസം. ഭാര്യയും അമ്മയും മക്കളും താഴത്തെ നിലയിലും. അലി അക്ബർ അടുത്ത മാസം സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് ക്രൂര കൊലപാതകം നടത്തിയത്.
രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുമ്പ് ഭക്ഷണം തയ്യാറാക്കാനായി മുംതാസും സഹീറയും അടുക്കളയിലായിരുന്നു. ഇവിടേക്ക് അപ്രതീക്ഷിതമായി എത്തിയ അലി അക്ബർ ഇരുവരെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തി. പിന്നീട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ക്രൂരകൃത്യത്തിന് മുമ്പ് പത്താം ക്ലാസ് വിദ്യാർഥിയായ മകളെ പുറത്താക്കി വാതിൽ അടച്ചു. നിലവിളി കേട്ട അയൽക്കാർ ഓടിയെത്തുമ്പോൾ അലി അക്ബർ കസേരയിൽ ഇരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആളുകളെ കണ്ടതോടെ ഇയാളും മുറിയിൽ കയറി സ്വയം തീകൊളുത്തുകയായിരുന്നു.
ഭാര്യമാതാവ് സഹീറയാണ് ആദ്യം മരിച്ചത്. ചികിത്സയിലിരിക്കെ വൈകീട്ടോടെ മുംതാസും മരണത്തിന് കീഴടങ്ങി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.