Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



'തിരുവല്ലക്കാരന് എന്താടാ ഇവിടെ കാര്യം'; ബന്ധുവീട്ടിലെത്തിയവര്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം; അക്രമി സംഘം യുവാവിന്റെ കാറും തല്ലിത്തകര്‍ത്തു

janmabhumi-ad

Digital Malayali Web Desk November 23, 2021, 09:54 a.m.

തിരുവല്ല സ്വദേശി ബിനോയ് ബേബിക്കും കുടുംബത്തിനും നേരെയാണ് കുളത്തുപ്പുഴയില്‍ വെച്ച്‌ ആക്രമണം ഉണ്ടായത്. അക്രമി സംഘം ഇവരുടെ കാറും തല്ലിത്തകര്‍ത്തു.


കുളത്തൂപ്പുഴ: ബന്ധുവീട്ടില്‍ എത്തിയ കുടുംബത്തെ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചതായി പരാതി.

തിരുവല്ല സ്വദേശി ബിനോയ് ബേബിക്കും കുടുംബത്തിനും നേരെയാണ് കുളത്തുപ്പുഴയില്‍ വെച്ച്‌ ആക്രമണം ഉണ്ടായത്. അക്രമി സംഘം ഇവരുടെ കാറും തല്ലിത്തകര്‍ത്തു.

ഭാര്യയും കുഞ്ഞിനോടുമൊപ്പം കുളത്തൂപ്പുഴ ഇഎസ് കോളനിയിലെ ബന്ധു വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങിന് എത്തിയതായിരുന്നു ബിനോയ്. കുടുംബത്തെ വീട്ടിലാക്കിയതിന് ശേഷം സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനടുത്ത് നിന്ന് സുഹൃത്തായ ലാലുവുമായി സംസാരിക്കുകയായിരുന്നു. സംസാരിച്ചു നില്‍ക്കവേ പ്രദേശവാസികളെന്ന് പറഞ്ഞ് മൂന്ന് പേര്‍ സ്ഥലത്ത് എത്തുകയും വാഹനം പാര്‍ക്ക് ചെയ്തതിനെ ചോദ്യംചെയ്യുകയും ചെയ്തു. തിരുവല്ലയില്‍ നിന്നും വന്നതാണെന്ന് പറഞ്ഞ ബിനോയിയോട് തിരുവല്ലക്കാരന് എന്താടാ ഇവിടെ കാര്യം എന്ന് ചോദിച്ചു മര്‍ദിച്ചു.

മര്‍ദനമേറ്റ യുവാക്കള്‍ ഓടുകയും തുടര്‍ന്ന് അക്രമികള്‍ ഇവരുടെ വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. കുളത്തുപ്പുഴ പൊലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick