Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പ്രകൃതിയെ അറിയാൻ വില്ലേജ് സ്കൂളിന്റെ സെൻസറി പാത്ത്

janmabhumi-ad

Digital Malayali Web Desk June 08, 2022, 12:34 p.m.

ഒരു സെൻസറി പാത്ത്‌വേ, അല്ലെങ്കിൽ സെൻസറി ഹാൾ കാഴ്ച, സ്പർശനം, ശബ്ദം എന്നിവക്ക് സഹായിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ ഉദീപിപ്പിക്കുന്നു ഇതുവഴി ഭാവനയും സർഗ്ഗാത്മകതയും കുട്ടികളിൽ ഉണ്ടാകുന്നു


തൊടുപുഴ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർഥികൾക്കായി സെൻസറി പാത്ത് നിർമ്മിച്ചു. പ്രത്യേകമായി രൂപകല്പനചെയ്ത നടപ്പാതയിൽ പുല്ല്, മണ്ണ്, മണൽ, ടൈലുകൾ വിവിധതരം കല്ലുകൾ, വെള്ളം എന്നിവ ക്രമമായി നിർമിച്ച നടപ്പാതയാണ് സെൻസറി പാത്ത്. ചെരുപ്പിന്റെ സഹായമില്ലാതെ കുട്ടികൾക്ക് ഇതിലൂടെ നടക്കാം. 

ഇതുവഴി പ്രകൃതിയിലെ വിവിധ പ്രതലങ്ങളെ സ്പർശനത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. ഒരു സെൻസറി പാത്ത്‌വേ, അല്ലെങ്കിൽ സെൻസറി ഹാൾ കാഴ്ച, സ്പർശനം, ശബ്ദം എന്നിവക്ക് സഹായിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ ഉദീപിപ്പിക്കുന്നു ഇതുവഴി ഭാവനയും സർഗ്ഗാത്മകതയും കുട്ടികളിൽ ഉണ്ടാകുന്നു. കൂടാതെ സങ്കീർണ്ണവും മൾട്ടി-സ്റ്റേജ് ജോലികൾ പൂർത്തിയാക്കാൻ ഇത് കുട്ടികളെ പ്രാപ്തരാക്കുന്നു. ചെരുപ്പിട്ട് മാത്രം പുറത്തിറങ്ങുന്ന ഇന്നത്തെ കാലത്തെ കുട്ടികൾക്ക് പ്രകൃതിയെ അറിയാൻ കഴിയുന്നില്ല. ഇത് മനസ്സിലാക്കിയാണ് സെൻസറി പാത്ത് എന്ന ആശയം സ്കൂൾ മുന്നോട്ട് വെച്ചത്. ഇടുക്കി ചൈ ൽഡ് വെൽഫയർ കമ്മറ്റിയുടെ ചെയർമാനായ ഡോ. ജോസഫ് അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സക്കറിയ ജേക്കബ്, COO ശ്രീ അരവിന്ദ് മലയാറ്റിൽ, നേർച്ചറി വിഭാഗം മേധാവി ശ്രീമതി ദീപ, വൈസ് പ്രിൻസിപ്പൽമാരായ ശ്രീ അനിൽ, ശ്രീമതി സീമ, ഡോ. ബെന്നി, ജൂനിയർ സ്കൂൾ മേധാവി ശ്രീമതി ജിമ്മി,ഹെഡ് ബോയ് ഹെഡ് ഗേൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Facebook Post: https://www.facebook.com/digitalMalayaliDM/videos/5196841153764503

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick