Digital Malayali Web Desk May 02, 2022, 01:05 p.m.
വാക്സിന്റെ പാര്‍ശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.
ഡല്‍ഹി: രാജ്യത്ത് ഒരു വ്യക്തിയെയും കൊവിഡ് വാക്സിന് കുത്തി വയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര സര്‍ക്കാരുകളുടെയും കൊവിഡ് വാക്സിന് നയം ന്യായീകരിക്കാനാവാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി..
വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ അത്തരം ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്സിന്റെ പാര്‍ശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. പൗരന്റെ സ്വന്തം ശരീരത്തിലുളള അവകാശം, ഭരണഘടനാപരമായ അധികാരം ഇതൊക്കെ കണക്കിലെടുത്താണ് സുപ്രിംകോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.