Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നാര്‍ക്കോട്ടിക് ജിഹാദ് വിവാദം രാഷ്ട്രീയ മുതലെടുപ്പിന്റെ വേദിയായി മാറുന്നു; സി പി എം ,കോൺഗ്രസ്, ബി ജെ പി ഏറ്റുമുട്ടലിലേക്ക് .പിസി ജോര്‍ജിനെതിരെയും വിമര്‍ശനം. മത മൗലികവാദികളും രംഗത്ത്

janmabhumi-ad

Digital Malayali Web Desk September 13, 2021, 07:30 p.m.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം ഭീകര പ്രവർത്തനങ്ങളെ അമർച്ച ചെയ്യണം. വിഷയത്തില്‍ ഗൌരവമായ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണണമെന്നും സമാധാന അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കണമെന്നുമുള്ള ആവശ്യം ശക്തം


കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര് ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍  പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം എന്ന ആവശ്യവും ഉയരുകയാണ്. ബിജെപി ഈ വിവാദത്തില്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പരാമര്‍ശമാണ് മത - രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പ്രധാനമായും ഉന്നയിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പുകളും വിവാദ പ്രസ്താവനകളും അവസാനിപ്പിച്ച് വിഷയത്തില്‍ ഗൌരവമായ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണണമെന്നും സമാധാന അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.

എന്നാല്‍ നര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് തുടങ്ങിയ പരാമര്‍ശങ്ങള്‍ വെറുതെയല്ലെന്നും മുസ്ലിം സമുദായത്തിന് ഇതിലുള്ള പങ്ക് അപകടകരമായ വിധത്തില്‍ വര്‍ദ്ധിച്ചു വരുന്നുവെന്നും ബിജെപി നേതാക്കള്‍ ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പാണെന്ന് കോണ്ഗ്രസ് വിമര്‍ശിക്കുന്നു. മാത്രമല്ല പ്രലോഭനങ്ങളിലൂടെ കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി  എൻ.എസ്.എസും ബിഷപ്പിന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തി. സ്നേഹമെന്ന വജ്രായുധം കാട്ടി പെൺകുട്ടികളെ മതം മാറ്റുന്നു. പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം ഭീകര പ്രവർത്തനങ്ങളെ അമർച്ച ചെയ്യണം. എന്നാല്‍  ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ലെന്ന്, വാർത്താക്കുറിപ്പിൽ  സുകുമാരൻ നായർ പറയുന്നു.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും ബിഷപ്പ് പറഞ്ഞത് അവരുടെ ആശങ്കയാണെന്നും അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്നും ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും പ്രഖ്യാപിച്ച് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി.  ക്രിസ്ത്യന്‍ സമൂഹത്തിന്റെ അശങ്കകളില്‍ കേന്ദ്രസര്‍ക്കാറിന് ഒരു വലിയ അനുതാപമുണ്ടെന്നു പറഞ്ഞ ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന തന്നെ ദുരുദ്ദേശ പരമാണെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്.

അതേസമയം  നാര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശം മുതലെടുത്ത് വര്‍ഗീയത ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു പാലാ ബിഷപ്പിൻ്റെ പ്രസ്താവനയിൽ ബിജെപി കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്. ബി ജെ പി യുടെ നീക്കത്തിൽ ജാഗരൂകരാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ബിഷപ്പിനെ പിന്തുണച്ച് പിസി ജോര്‍ജ് രംഗത്തെത്തിയതിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.  തീവ്രസ്വഭാവമുള്ള സംഘടനകളുടെ പേരില്‍ പൂഞ്ഞാറില്‍ മത്സരിച്ച് വിജയിച്ച  നേതാവിനെ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള യോഗത്തില്‍ പങ്കെടുപ്പിച്ചതിലാണ് വിമര്‍ശനം ഉയരുന്നത്. മുമ്പ് ചില തീവ്ര സംഘടനകളുടെ ഭാഗമായിരുന്നപ്പോള്‍ അവര്‍ക്കെതിരെ ഒരു പോലീസ് കേസുപോലും ഉണ്ടാകാതിരിക്കാന്‍ ജാഗ്രത കാണിച്ച നേതാവാണ് ഇദ്ദേഹം. നിരോധിത സംഘടയായ സിമിയുടെ നേതാക്കന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും ജോർജിനെതിരെ ആക്ഷേപമുണ്ട്. വിശ്വാസികളുടെ വൈകാരികത മുതലെടുക്കാനാണ് ഇദ്ദേഹം എന്നും ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതോടെ അത്ര സജീവമല്ലാതിരുന്ന നേതാവിന് വീണ്ടും സജീവമാകാന്‍ കിട്ടിയ വിഷയമാണ് ഇതെന്നുമാണ് ആരോപണം ഉയരുന്നത്.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും, അതിന് മറ്റുള്ളവർ തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നുവെന്നും  ഒരു മതത്തെയും ദ്രോഹിക്കാൻ ആയിരുന്നില്ല ബിഷപ്പിന്റെ പരാമർശംമെന്നും ക്രൈസ്തവ മത മേലധ്യക്ഷന്മാര്‍ത്തന്നെ പ്രസ്താവിച്ചിരുന്നു. വിവാദ പ്രസ്താവനയെ സംബന്ധിച്ച് സർക്കാർ ചർച്ചയ്ക്ക് വന്നാൽ സഹകരിക്കുമെന്നും പാലാ രൂപത അറിയിച്ചിട്ടുണ്ട്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick