Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureഅച്ചടക്ക നടപടിയില്‍ ധാഷിണ്യം കാട്ടാതെ ഇടതുപക്ഷം, രാജി പേടിച്ച് ആരെയും തള്ളാനും കൊള്ളാനും പറ്റാത്ത സ്ഥിതിയില്‍ കോണ്ഗ്രസ്, സുധാകരന്റെയും സതീശന്റെയും സെമി കേഡർ ശിക്ഷ നോട്ടീസില്‍ മാത്രം ഒതുങ്ങുന്നുവോ?

janmabhumi-ad

Digital Malayali Web Desk October 12, 2021, 08:28 p.m.

കാലുവാരലിന്റെ പേരില്‍ പോലും ഒരു നോട്ടീസിന് അപ്പുറം കാര്യങ്ങള്‍ നീക്കാനുള്ള ഭയപ്പാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍  ഉള്‍പ്പെടെയുള്ള തോല്‍‌വിയില്‍ കരകയറാന്‍ പറ്റാതെ തുഴയുന്ന  കോണ്ഗ്രസ് ഉയര്‍ത്തെഴുന്നേല്‍പ്പിനായി ശ്രമിക്കുമ്പോഴും   വീണ്ടും പടുകുഴിയിലേക്ക് വീണുപോകുന്ന അനുഭവമാണ് പാര്‍ട്ടി നേരിടുന്നത്. തെരഞ്ഞെടുപ്പില്‍ കാലുവാരിയവര്‍ക്കെതിരെ പോലും അച്ചടക്ക നടപടിയെടുക്കാന്‍ വീണ്ടും വീണ്ടും ചിന്തിക്കേണ്ടി വരികയാണ് കോണ്ഗ്രസ്സിന്. കാരണം അച്ചടക്ക നടപടികള്‍ നേരിട്ടാല്‍ ഉടന്‍ നേതാക്കള്‍ പാര്‍ട്ടിവിട്ടു പോകുന്ന അവസ്ഥയാണ് അടുത്തകാലത്തായി നേതൃത്വം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.    

തെരഞ്ഞെടുപ്പില്‍ കാലുവാരിയെന്ന പരാതി പല കോണ്ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഉണ്ടെങ്കിലും കാരണം കാണിക്കല്‍ നോട്ടീസ് നല്കുന്നതല്ലാതെ മറ്റുനടപടികള്‍ ഒന്നും ഉണ്ടായതുമില്ല.എന്നാല്‍ ഇടതുമുന്നണിയിലെ സ്ഥിതി അതല്ല. കുണ്ടറയിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ തോൽവിയുടെ പേരിൽ കുണ്ടറയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി എന്നതിന്റെ പേരില്‍ ഴ്സിക്കുട്ടിയമ്മയുടെ  ഭർത്താവ് ബി.തുളസീധരക്കുറുപ്പിനെതിരെ നടപടിയെടുത്തു. കരുനാഗപ്പള്ളിയുടെ ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയറ്റംഗത്തെയും   കുണ്ടറയുടെ ചുമതലയുണ്ടായിരുന്ന ജില്ലാ പഞ്ചായത്തംഗത്തെയും   ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. പല പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ മുഖം നോക്കാതെ നേതൃത്വം സ്വീകരിക്കുന്ന  നടപടികളാണ് പാര്‍ട്ടിയെ ഇളക്കം തട്ടാതെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതെന്ന അഭിപ്രായമാണ് ഇടതു മുന്നണിക്കുള്ളത്.

എന്നാല്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. ഘടകകക്ഷി സ്ഥാനാർഥികളെ തോൽപ്പിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ കോൺഗ്രസുകാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന്‍ സുധാകരന്‍ ഉറപ്പു നല്‍കിയെങ്കിലും ഒരു നോട്ടീസിന് അപ്പുറം കാര്യങ്ങള്‍ നീക്കാനുള്ള ഭയപ്പാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. കാരണം നടപടി എടുത്തതിന്റെ പേരില്‍  കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മൂന്ന് കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ ഒന്നിച്ച്‌ രാജിവച്ച് ഇടതുപക്ഷത്ത് ചേക്കേറിയത്. 

നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്ക് ശിക്ഷ കൊടുത്തപ്പോള്‍ കൊഴിഞ്ഞു പോക്ക് നടന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ കാലുവാരിയതിന്റെ പേരില്‍ നടപടിയുണ്ടായാല്‍ പാര്‍ട്ടിയില്‍ ഭൂരിഭാഗം നേതാക്കളും ബാക്കിയ്യുണ്ടാകില്ലെന്ന സംസാരമാണ് അണികള്‍ ക്കിടയില്‍ത്തന്നെയുള്ളത്. ആര് പോയാലും കോണ്ഗ്രസിന് ഒരു ചുക്കും സംഭവിക്കുകയില്ലെന്ന പരാമര്‍ശവുമായി പാര്‍ട്ടി വിട്ടവരെ തള്ളിയും പരിഹസിച്ചും  നേതാക്കളെല്ലാം രംഗത്തെത്തിയെങ്കിലും അച്ചടക്ക നടപടികള്‍ തുടരുന്നത് പന്തിയല്ലെന്ന് പല മുതിര്‍ന്ന നേതാക്കളും മുന്നറിയിപ്പ് കൊടുത്തിരുന്നു . പാര്‍ട്ടി വിട്ടു പോകുന്നവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ പരിശോദിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

പുനസംഘടനയിലെ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പിലെ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അച്ചടക്ക നടപടി തുടര്‍ന്നാല്‍ കൊഴിഞ്ഞു പോക്ക് തുടരുമെന്നതാണ് കടുത്ത നടപടി എടുക്കാത്തതിന് കാരണമെങ്കിലും ഇത് മുതലാക്കി കലുവാരികളായ നേതാക്കള്‍ കോണ്‍ഗ്രസ് അധപതിക്കാനുള്ള കൂടുതല്‍ കുരുക്കുകള്‍ ഉണ്ടാക്കുക തന്നെ ചെയ്യും. പാര്‍ട്ടിക്കുള്ളിലെ തമ്മിലടി ആയിരുന്നു കോണ്‍ഗ്രസിന്റെ അധപതനത്തിന് പ്രധാന കാരണമായിരുന്നത്. സുധാകരന്‍ വന്നതോടെ കേഡര്‍ പാര്‍ട്ടിയാകും എന്നതുള്‍പ്പെടെ പുതിയ നിയമ നിര്‍മ്മാണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും രക്ഷപെടാനുള്ള അവസാന ശ്രമമായെ ഇതിനെ കാണാന്‍ സാധിക്കൂ. 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick