Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ജോസ് കെ മാണി യുഡിഎഫ് വിട്ടതിന്‍റെ തിരിച്ചടി തിരിച്ചറിഞ്ഞ് നേതാക്കള്‍, തന്‍റെ കഴിവ് കേട് അംഗീകരിക്കാതെ ജോസഫ്, കാപ്പനെ ജയിപ്പിക്കാനും ജോര്‍ജിനെ താങ്ങാനും പോയത് നേതാക്കള്‍ മറന്നു,തോല്‍വി ചർച്ചചെയ്യുന്ന അവലോകന യോഗം ബഹിഷ്ക്കരിച്ച് ജോസഫ് വിഭാഗം

janmabhumi-ad

Digital Malayali Web Desk July 27, 2021, 05:34 p.m.

ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ ജോസഫ് വിഭാഗത്തിന്‍റെ കഴിവ് കേടിനെ ചോദ്യം ചെയ്യുന്ന സ്ഥിയിലായി.


കോട്ടയം:  നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ യുഡിഎഫ് നേരിട്ട തിരിച്ചടി ജോസ് കെ മാണി മുന്നണി വിട്ടതുകൊണ്ടാണെന്ന് നേതാക്കള്‍ തുറന്നു പറഞ്ഞു തുടങ്ങി. പിജെ ജോസഫിനെ പിന്താങ്ങി യുഡിഎഫില്‍ നിലനിര്‍ത്തിയിട്ടും കാര്യമായ  യാതൊരു പ്രയോജനവും ഉണ്ടായതുമില്ല. വാശി പിടിച്ച് ജോസഫ് മത്സരിക്കാന്‍ സീറ്റുകള്‍ നേടിയെടുത്തിട്ടും യുഡിഎഫിന് പ്രയോജനപ്പെട്ടില്ല . തോല്‍വിയോടെ ഇതിനെതിരെ യുഡിഎഫ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രതികരിച്ചെങ്കിലും നിയമ സഭാ  തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പഠിക്കുന്ന കെപിസിസി സംഘത്തിന് മുൻപില്‍ കോൺഗ്രസ് നേതാക്കൾ കാര്യം തുറന്നു പറഞ്ഞു. 

ഈ വിമർശനം ജോസഫ് ഗ്രൂപ്പിനെ ചൊടിപ്പിക്കുകയും ചെയ്തു.  ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിൻ്റെ നിലപാട്. അതുകൊണ്ട് തന്നെ  പ്രതിഷേധ സൂചകമായി  നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചർച്ചചെയ്യാന്‍ ചേർന്ന കെപിസിസിയുടെ അവലോകന യോഗത്തിൽ നിന്നും ജോസഫ് വിഭാഗം വിട്ടുനിന്നു. ജോസഫ് വിഭാഗത്തിന് മൂന്നു സീറ്റ് നൽകിയിതിലും രൂക്ഷ വിമർശനമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തിയത്. ജില്ലയിലെ തോൽവിക്കു കാരണം ജോസ് കെ മാണിയെ ഒപ്പം നിർത്താത്തതാണെന്ന കോൺഗ്രസ് നേതാക്കളുടെ വിമർശനം ജോസഫ് ഗ്രൂപ്പിന്റെ കഴിവ് കേടാണ് ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പി ജെ ജോസഫിൻ്റെ അനുവാദത്തോടെയാണ് പ്രതിഷേധം അറിയിച്ചതെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. 

അതേസമയം, വിഷയം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ യുഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും ജോസഫ് വിഭാഗം നേതാക്കൾ അറിയിച്ചു. ഇത് കൂടുതല്‍ പൊട്ടിത്തെറികളിലേക്ക് നയിച്ചേക്കാനും സാധ്യതയുണ്ട്. ജോസഫിന്റെ താല്പര്യങ്ങള്‍ക്ക് വഴങ്ങി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ ജോസഫ് വിഭാഗത്തിന്‍റെ കഴിവ് കേടിനെ ചോദ്യം ചെയ്യുന്ന സ്ഥിയിലായി. ഇപ്പോള്‍ ജോസഫ് വിഭാത്തില്‍ തന്നെ ഗ്രൂപ്പുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജും തമ്മില്‍ സ്ഥാനമാനത്തിനു വേണ്ടിയുള്ള പിടിവലിയിലാണ്. ഫ്രാന്‍സിസ് വിഭാഗം ജോസ് വിഭാഗത്തിലേക്ക് മാറുന്ന സ്ഥിതി വരെയെത്തി. ഈ മുതിര്‍ന്ന നേതാക്കളെയെല്ലാം അനുനയിപ്പിച്ച് കൊണ്ടുപോകാന്‍ പാടുപെടുന്ന ജോസഫ് എങ്ങനെ മുന്നണിക്ക്‌ താങ്ങാവും എന്ന ചോദ്യവും ഉയരുന്നുണ്ട്. 

മാത്രമല്ല യുഡിഎഫിന്‍റെ പരാജയത്തിന് നേതാക്കള്‍ തുറന്നു സമ്മതിക്കാത്ത പല കാരണങ്ങളുമുണ്ട് . പാലാ സീറ്റിനെ ചൊല്ലി എന്‍സിപി വിട്ട് യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന് പിന്നാലെയായിരുന്നു  പ്രവര്‍ത്തകര്‍. ജില്ലയില്‍ മറ്റു സ്ഥാനാര്‍ഥികള്‍ക്ക് കൊടുക്കാത്ത കരുതല്‍ കാപ്പനെ ജയിപ്പിക്കാന്‍ കൊടുത്തതിലൂടെ പൂഞ്ഞാറില്‍ ഉള്‍പ്പെടെ വന്‍ പരാജയം നേരിട്ടു. പൂഞ്ഞാര്‍ സ്ഥാനാര്‍ഥി ആയിരുന്ന ടോമി കല്ലാനിയെ കോണ്ഗ്രസ് തന്നെ കാലുവാരി തോല്‍പ്പിച്ചു. 

കൂടാതെ ഐ ഗ്രൂപ്പിന്റെ വോട്ടുകള്‍ പിസി ജോര്‍ജിന് പോയിട്ടുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകള്‍ തനിക്കു ലഭിക്കുമെന്ന് ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചിട്ടും യുഡിഎഫ് അതിനെതിരെ യാതൊരു പ്രതികരണവും നടത്തിയില്ല. ഇത്തരം തൊഴുത്തില്‍ കുത്തുകള്‍ നടത്തിയിട്ടും  സമ്പൂര്‍ണ്ണ പരാജയം അനുഭവിച്ചപ്പോള്‍ പരസ്പരം പഴിചാരി രക്ഷപെടുന്ന സ്ഥിരം നടപടിയാണ്  ഇപ്പോഴും ആവര്‍ത്തിക്കുന്നത്. 

കോട്ടയത്ത് ഡിസിസി പ്രസിഡന്റ്ജോഷി ഫിലിപ്പിന്റെ  കഴിവ് കേടും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഒരുപരിധി വരെ തോല്‍വിക്ക് കാരണമായതായി പറയപ്പെടുന്നു. സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഉത്സാഹിച്ചില്ലെന്നും കോട്ടയം മണ്ഡലത്തിലെ വിജയം പോലും ബിജെപി വോട്ടുകള്‍ കൊണ്ടായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick