Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



മോന്‍സനുമായുള്ള കൂടിക്കാഴ്ച;അന്വേഷണ സംഘം ഡി ജി പി അനില്‍കാന്തിന്റെ മൊഴിയെടുത്തു, മോന്‍സണ്‍ പൊലീസ് ക്ലബിലും തങ്ങിയതായി റിപ്പോര്‍ട്ട്

janmabhumi-ad

Digital Malayali Web Desk October 26, 2021, 10:29 a.m.

ഐജി ലക്ഷമണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോന്‍സണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്


കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ മൊഴിയെടുത്തു. ഒരു തട്ടിപ്പ് കേസില്‍ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റശേഷം മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തുകയും ഡി.ജി.പിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് അന്ന് മോന്‍സണ്‍ എത്തിയത്. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ എന്ന നിലയിലാണ് ഇവര്‍ക്ക് കാണാന്‍ അനുമതി നല്‍കിയതെന്ന് അനില്‍കാന്തിന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

കൂടിക്കാഴ്ചയ്ക്കുശേഷം മടങ്ങുന്നതിനുമുമ്ബ് മോന്‍സണ്‍ ഒരു ഉപഹാരം അനില്‍കാന്തിന് നല്‍കുകയും അതിന്റെ ചിത്രം എടുക്കുകയും ചെയ്തിരുന്നു. ആറുപേരും ഒരുമിച്ചാണ് ഡി ജി പിയോടൊപ്പം പോസുചെയ്തതത് എന്നാല്‍ ഈ ഫോട്ടോയില്‍നിന്ന് ഫെഡറേഷന്‍ ഭാരവാഹികളുടെ ചിത്രം മാറ്റി മോന്‍സണും ഡി ജി പിയും മാത്രമുള്ള ചിത്രമാക്കി മാറ്റി എന്നതാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ ഐജി ലക്ഷമണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോന്‍സണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ചാണ് ഇത് തരപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മോന്‍സന്റെ ഉന്നത പൊലീസ് ബന്ധത്തിന് നിരവധി തെളിവുകള്‍ നേരത്തേയും പുറത്തുവന്നിരുന്നു. ഇന്നലെ മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ജി. ലക്ഷ്‌മണ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ചോദ്യങ്ങള്‍ ഇ-മെയിലായി അയച്ചുകൊടുത്ത് മറുപടികള്‍ വാങ്ങി ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്താണ് രേഖപ്പെടുത്തിയത്.

മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളില്‍ ബീറ്റ് ബോക്സ് സ്ഥാപിച്ച്‌ പൊലീസ് സംരക്ഷണം ഒരുക്കിയ സാഹചര്യം ബെഹ്റ വിശദീകരിച്ചു.ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല കലൂരിലെ വീട്ടിലെ മ്യൂസിയത്തിലെത്തിയതെന്നും സാമൂഹിക മാദ്ധ്യമങ്ങളിലെ പോസ്റ്റ് കണ്ടാണ് അവിടെ പോയതെന്നുമാണ് ബെഹ്റയുടെ മൊഴി. മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ പന്തികേട് തോന്നിയതിനാല്‍ അന്വേഷിക്കാന്‍ അന്നുതന്നെ ഇന്റലിജന്‍സിന് നിര്‍ദ്ദേശം നല്‍കിയെന്നും മൊഴിയില്‍ പറയുന്നു.മോന്‍സണിന്റെ പുരാവസ്തുക്കള്‍ ബെഹ്റയും മനോജ് എബ്രഹാമും പരിശോധിക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങള്‍ മോന്‍സണ്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്.

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick