Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അര്‍ഹിക്കുന്നതില്‍ അധികം സീറ്റ് നേടി മത്സരിച്ചു; തെരഞ്ഞെടുപ്പ് ഫലം ജോസഫിന് നിര്‍ണ്ണായകം, പത്തില്‍ എത്രസീറ്റുകള്‍ ജോസഫിന് തുണയാകും?

janmabhumi-ad

Digital Malayali Web Desk April 10, 2021, 06:26 p.m.

കടുത്തുരുത്തിയില്‍ മോന്‍സിന്‍റെ വിജയവും ജോസഫിന് അനിവാര്യമാണ്. നിലവില്‍ എം എല്‍ എ ആയ മോന്‍സ്, ജോസ് വിഭാഗത്തോട് പരാജയപ്പെട്ടാല്‍ അത് അഭിമാന പ്രശ്നം കൂടിയാണ്.


കോട്ടയം: ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പിജെ ജോസഫിന് നിര്‍ണ്ണായകമാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ പിടിവാശിയില്‍ 10 സീറ്റ് തന്‍റെ ഗ്രൂപ്പിനായി ജോസഫ് നേടിയെടുക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടാന്‍ പറ്റാഞ്ഞ വിജയം ഇത്തവണയെങ്കിലും നേടിയില്ലെങ്കില്‍ ജോസഫിന്‍റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാകുമെന്നാണ് പൊതുവേ വിലയിരുത്തല്‍. കാരണം കോണ്‍ഗ്രസിന് മത്സരിക്കാനുള്ള സീറ്റുകള്‍ കൂടിയാണ് ജോസഫ് വാശി പിടിച്ച് നേടിയെടുത്തത്  മുന്നണിക്കുള്ളില്‍ നില നില്‍ക്കണമെങ്കില്‍ ഈ സീറ്റുകളില്‍ വിജയിക്കുക തന്നെ വേണം.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവതിൽക്കൽ നിൽക്കെയാണ് പേരും ചിഹ്നവുമില്ലാത്ത ജോസഫ്  പിസി തോമസ് വിഭാഗത്തിൽ ലയിക്കാൻ തീരുമാനിച്ചത്. കേരള കോൺഗ്രസ് എന്ന പേരിനൊപ്പം ഒരേ ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കുകയും ചെയ്തു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ് തൊടുപുഴയിൽ നിന്ന് വിജയിച്ചത് 45587 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. എന്നാല്‍ ഈ വന്‍ ഭൂരിപക്ഷം ഇത്തവണ ജോസഫിന് ലഭിക്കാന്‍ ഇടയില്ല . എതിര്‍ സ്ഥാനാര്‍ഥിയായി  ജോസ് വിഭാഗം മത്സരിക്കുന്നതുകൊണ്ട്തന്നെ കേരളാ കോണ്‍ഗ്രസിന്‍റെ നല്ലൊരു ശതമാനം വോട്ടും നഷ്ടപ്പെടും. ഒമ്പത് തവണയായി 40 വര്‍ഷം തൊടുപുഴയില്‍നിന്ന് എം.എല്‍.എ.യായ ജോസഫ്  നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രം പരാജയം രുചിച്ചു. 2001-ല്‍ പി.ടി.തോമസിനോട് മത്സരിച്ചാണ് പരാജയപ്പെട്ടത്.

എന്നാല്‍ ഇപ്പോള്‍ ജോസഫിന് ഗ്രൂപ്പിനുള്ളില്‍ തന്നെ കലഹം തീര്‍ക്കേണ്ട അവസ്ഥയുള്ളതിനാല്‍ ഗ്രൂപ്പിന്‍റെ നിലനില്‍പ്പും ക്ഷീണിതാവസ്ഥയില്‍ ആണെന്നാണ്‌ സൂചന. മോന്‍സും ഫ്രാന്‍സിസ് ജോര്‍ജും തമ്മിലുള്ള സീനിയോരിറ്റി പ്രശ്നം പാര്‍ട്ടിയെ രണ്ടു ചേരിയിലാക്കി.  അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന കാലുവാരല്‍ നടപടികള്‍ ചെറിയ തോതിലെങ്കിലും ഉണ്ടാകാതിരിക്കാനും വഴിയില്ല. കടുത്തുരുത്തിയില്‍ മോന്‍സിന്‍റെ വിജയവും ജോസഫിന് അനിവാര്യമാണ്. നിലവില്‍ എം എല്‍ എ ആയ മോന്‍സ്, ജോസ് വിഭാഗത്തോട് പരാജയപ്പെട്ടാല്‍ അത് അഭിമാന പ്രശ്നം കൂടിയാണ്.

കടുത്തുരുത്തി സീറ്റ് മാത്രമേ കോട്ടയത്ത് അര്‍ഹതയുള്ളൂ എന്ന് കോൺഗ്രസ് പറഞ്ഞെങ്കിലും ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി ഉള്‍പ്പെടെയുള്ള സീറ്റുകളും ജോസഫിന് കൊടുക്കേണ്ടിവന്നു. അതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുമുണ്ട്. ജോസ് കെ മാണി പോയതിൽ സന്തോഷിച്ച കോൺഗ്രസ് നേതാക്കൾ സീറ്റ് മോഹിച്ച്  അവസാനം വരെ സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിട്ടും ജോസഫിന് മുമ്പിൽ കീഴടങ്ങേണ്ടി വന്നു.എന്നാൽ ജോസഫിന് നാല് സീറ്റെങ്കിലും നേടിയില്ലെങ്കില്‍ പാര്‍ട്ടിക്ക് സംസ്ഥാന പദവിയും കിട്ടില്ല. കോണ്‍ഗ്രസിന് മത്സരിക്കാനുള്ള സീറ്റുകള്‍ കൂടി ഇല്ലാതാക്കി പരാജയം കൂടി നേരിട്ടാല്‍ ജോസഫ് ശക്തി ക്ഷയിച്ച നേതാവായി പിന്തള്ളപ്പെടും. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ഫലം ജോസഫിന് നിര്‍ണ്ണായകമാണ്.ഭരണം കിട്ടിയാൽ മാത്രമേ സീറ്റ് മോഹിപ്പിച്ചു ജോസ് വിഭാഗത്തിൽ നിന്നും പാർട്ടിയിലേക്ക് കൊണ്ടു വന്ന നിരവധി നേതാക്കളെ അക്കോമഡേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു.അല്ലെങ്കില്‍  അവർ ജോസഫിനെതിരെ പാർട്ടിയിൽ കലപക്കൊടി ഉയര്‍ത്തും.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick