Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഒരു ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡാക്കാനാകില്ല, ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ; മന്ത്രി ശിവന്‍കുട്ടി

janmabhumi-ad

Digital Malayali Web Desk July 22, 2022, 09:54 a.m.

ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ


തിരുവനന്തപുരം: ഒരു ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 18 സ്കൂളുകൾ മിക്സഡ് സ്കൂൾ ആക്കി. അടുത്ത അധ്യയന വർഷം മിക്സഡ് ആക്കുക അപ്രായോഗികമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടതിനെ തുടര്‍ന്നാണ്‌ മന്ത്രിയുടെ പ്രതികരണം.

'സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്കൂളുകള്‍ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണം. ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ എന്നും മന്ത്രി പറഞ്ഞു.

'പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷാ ഫലം വേഗത്തിൽ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും മറുപടി കിട്ടിയിട്ടില്ല. ഈ നീക്കം അൺ എയ്ഡഡ് വിദ്യാലയങ്ങളെ സഹായിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.   ഹൈക്കോടതിയിൽ കേസ് വന്നിട്ടും ഫലം പ്രഖ്യാപിക്കുന്നില്ല. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചിട്ട് 38 ദിവസം കഴിഞ്ഞു. അനന്തമായി പ്ലസ് വൺ പ്രവേശനം നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും'   മന്ത്രി പ്രതികരിച്ചു.

സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നാണ് ശുപാർശ. ഇതിനായി  കർമ്മ പദ്ധതി തയ്യാറാക്കാൻ  പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്ഇആർടിക്കും നിർദ്ദേശം നൽകി. തുല്യതയിലേക്കുള്ള നിർണ്ണായക ചുവടുവയ്പ്പായ ഉത്തരവാണ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിപ്പിച്ചത്. വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആ‌ൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. പൊതുപ്രവർത്തകനായ ഡോക്ടർ ഐസക് പോൾ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ബാലാവകാശ കമ്മീഷൻ്റെ നിർണായക ഉത്തരവ്.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick