Digital Malayali Web Desk January 18, 2022, 09:12 a.m.
കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് പറയാനാണ് ഇരുവരും ഡിജിപിയുടെ ഓഫീസില്‍ എത്തിയത്.
തിരുവനന്തപുരം: പിങ്ക് പോലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായ എട്ട് വയസുകാരിയോട് ഡിജിപി അനില്‍കാന്ത് ക്ഷമ ചോദിച്ചു. ഡിജിപി മകളോട് ക്ഷമ ചോദിച്ചതായി കുട്ടിയുടെ പിതാവ് ജയചന്ദ്രനാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇരുവരും തിരുവനന്തപുരത്ത് ഡിജിപിയെ കാണാനെത്തിയിരുന്നു. ഇതിനിടെയാണ് ഡിജിപി ക്ഷമ പറഞ്ഞത്. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയെന്നും ജയചന്ദ്രന് പറഞ്ഞു.
കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് പറയാനാണ് ഇരുവരും ഡിജിപിയുടെ ഓഫീസില്‍ എത്തിയത്. ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശിച്ചതായും ഡിജിപി പറഞ്ഞു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പോലീസിന് ഉണ്ടായത്. എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.