Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച ശശീന്ദ്രന്റെ മറുപടിയില്‍ തൃപ്തനാകാതെ മുഖ്യമന്ത്രി ; നേരിട്ടെത്തി കാണാന്‍ നിര്‍ദ്ദേശം, രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായേക്കുമെന്ന്‍ സൂചന

janmabhumi-ad

Digital Malayali Web Desk July 21, 2021, 10:39 a.m.

സംഭവം സംസ്ഥാന സര്‍ക്കാരിന്റേയും എല്‍ഡിഎഫിന്റേയും പ്രതിച്ഛായയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നതാണെന്നാണ് സിപിഎം വിലയിരുത്തല്‍


തിരുവനന്തപുരം : കുണ്ടറ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായിരിക്കെ നേരിട്ടെത്തി കാണാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായാവും കൂടിക്കാഴ്ച. സംഭവം വിവാദമായതിന് ശേഷം മുഖ്യമന്ത്രി ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ചതിനുശേഷം നേരിട്ടുവന്ന് കാണാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ശശീന്ദ്രന്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായേക്കുമെന്നും സൂചനയുണ്ട്.

എന്‍സിപി നേതാവിനെതിരെ യുവതി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചു എന്നാണ് ആരോപണം. പരാതിക്കാരിയുടെ പിതാവായ എന്‍സിപി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നു. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നുള്ള വ്യാജ പരാതിയാണ് ഇതെന്നും പാര്‍ട്ടിയിലെ പ്രശ്‌നം എന്ന നിലയില്‍ മാത്രമാണ് മന്ത്രി ഇടപെട്ടതെന്നും എന്‍സിപി നേതാക്കള്‍ പറയുന്നു. 

പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മന്ത്രിയുടെ രാജി അനിവാര്യമാണെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിഷയത്തിൽ പൊലീസിനും വനിതാ കമ്മീഷനും കേരള ഗവർണർക്കും പരാതി ലഭിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തില്‍ പ്രശ്‌നം ഉന്നയിക്കുന്നതിനൊപ്പം സഭയ്ക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഇന്നലെ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് കാര്യങ്ങൾ വിശ​ദീകരിച്ച ശശീന്ദ്രൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരത്തിലെത്തി അധികം പിന്നിടാതെ തന്നെയുള്ള ഈ സംഭവം സംസ്ഥാന സര്‍ക്കാരിന്റേയും എല്‍ഡിഎഫിന്റേയും പ്രതിച്ഛായയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നതാണെന്നാണ് സിപിഎം വിലയിരുത്തല്‍. വിഷയം എന്‍സിപി നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയും ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ സ്ത്രീധന പീഡന കൊലപാതകങ്ങളും, വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പരാമര്‍ശവും സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു. ഇതിനിടെയാണ് മന്ത്രിയുടെ ഭാഗത്തു നിന്ന് തന്നെ ഇത്തരത്തില്‍ ഒരു നടപടി പുറത്തുവന്നിരിക്കുന്നത്.

പീഡന പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശശീന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഈ മറുപടിയില്‍ തൃപ്തനാവാത്തതിനാലാണ് മുഖ്യമന്ത്രി നേരിട്ട് കാണാന്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചത്. പ്രാദേശിക നേതാവിനെതിരായ കേസ് ഒതുക്കാൻ ഇടപെട്ടാണ് ശശീന്ദ്രൻ കുരുക്കിലായത് എന്നതിനാൽ അദ്ദേഹത്തിന് പൂ‍ർണപിന്തുണയാണ് എൻസിപി നൽകുന്നത്.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick