Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പിസി ജോര്‍ജിന്‍റെ പ്രസ്താവന അപലപനീയമെന്ന് കാത്തലിക് യൂത്ത് മൂവ്‌മെന്റ്

janmabhumi-ad

Digital Malayali Web Desk April 13, 2021, 09:33 a.m.

തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെയും ചിന്തകളെയും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ഭൂഷണമല്ല.


കോട്ടയം: പി സി ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവനയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച്‌ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ്(കെസിവൈഎം). ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി സി ജോര്‍ജിന്റെ പ്രസ്താവന അപലപനീയമെന്ന് കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമിതി വ്യക്തമാക്കി. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി സി ജോര്‍ജ് എംഎല്‍എ യുടെ പ്രസ്താവന തികച്ചും അപലപനീയമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

എന്നാല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇലക്ഷന്‍ സംവിധാനത്തിലൂടെ ഭരണത്തില്‍ പ്രവേശിക്കുന്ന ഏതൊരു ജനപ്രതിനിധിക്കും തന്റെ രാജ്യത്തെ ജനങ്ങളുടെ ആശയങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വമുണ്ട്. തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെയും ചിന്തകളെയും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ഭൂഷണമല്ല. ഏതു മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസത്തെ സംരക്ഷിക്കാനും ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശം നല്‍കുന്നുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് കെസിവൈഎം സംസ്ഥാന സമതി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick