Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ലിഫ്റ്റിന്റെ കുഴിയിൽ വീണ് മരിച്ച മലയാളിയുടെ മൃതദേഹം യൂസഫലിയുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു

janmabhumi-ad

Digital Malayali Web Desk June 23, 2022, 11:40 a.m.

ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി തയാറാക്കിയ കുഴിയിലേക്ക് കെട്ടിടത്തിന് മുകളിൽ നിന്നും വീണാണ് ബാബു മരിച്ചത്.


കൊച്ചി: സൗദി അറേബ്യയിൽ പണി നടക്കുന്ന കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ വീണ് മരിച്ച  പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബുവാണ് കമീസ് മുഷൈത്തിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താളത്തില്‍ ഇന്നലെ രാത്രി 10.30 ഓടെ റിയാദില്‍ നിന്നും എത്തിച്ചു. ലുലു ​ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ വേഗത്തിലാക്കിയത്.

ലോക കേരള സഭയില്‍ പങ്കെടുക്കവെ ബാബുവിന്റെ മകന്‍ എബിന്‍ മൃതദേഹമെത്തിക്കാന്‍ സഹായിക്കണമെന്ന് യൂസഫലിയോട് ആവശ്യപ്പെട്ടിരുന്നു. ഒരു നിമിഷം പോലും വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വേഗം എത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് യൂസഫലി വേദിയില്‍ വെച്ച്‌ തന്നെ എബിന് ഉറപ്പു നല്‍കുകയായിരുന്നു. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ലുലുവിനെ പ്രതിനിധികരിച്ച്‌ പിആര്‍ഒ ജോയ് എബ്രാഹം, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍. ബി. സ്വരാജ് എന്നിവരുണ്ടായിരുന്നു. ഇവരില്‍ നിന്നും മകന്‍ എബിന്‍ മൃതദേഹം ഏറ്റുവാങ്ങി. സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച നടക്കും.

ഖമീസ് മുശൈത്തിന് സമീപം അഹദ് റുഫൈദയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി തയാറാക്കിയ കുഴിയിലേക്ക് കെട്ടിടത്തിന് മുകളിൽ നിന്നും വീണാണ് ബാബു മരിച്ചത്. ജൂൺ 10നായിരുന്നു അന്ത്യം. എന്നാൽ മൂന്ന് വർഷം മുമ്പ് ബാബു ഒളിച്ചോടിയതായി സ്പോൺസർ സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിൽ  പരാതിപ്പെട്ടിരുന്നതിനാൽ മൃതദേഹം നാട്ടിൽ അയക്കുന്നതിന് തടസ്സമായി. എം.എ. യൂസുഫലിയുടെ ഇടപെടൽ നിയമകുരുക്കഴിക്കാൻ സഹായിച്ചു. സൗദിയിലെ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജാവസാത്ത് വകുപ്പ് ഒഴിവാക്കി കൊടുത്തു. 

പിന്നാലെ ബാബുവിന്‍്റെ സ്പോണ്‍സറെ കണ്ടെത്തി നിരാപേക്ഷ പത്രവും വാങ്ങി അധികൃതര്‍ക്ക് നല്‍കി. ഫൈനല്‍ എക്സിറ്റ് ലഭിച്ച ശേഷം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിമാനമാര്‍ഗ്ഗം ചൊവ്വാഴ്ച രാത്രി തന്നെ റിയാദില്‍ നിന്ന് പുറപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള എല്ലാ ചെലവുകളും എം എ യൂസഫലിയാണ് വഹിച്ചത്. ഏഴുവർഷമായി സൗദിയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്നു ബാബു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്. 

  • Tags :
JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick