Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അത് ചോക്‌സിയുടെ കാമുകിയല്ല, കോടികളുടെ തട്ടിപ്പ് നടത്തിയ ചോക്സി വീണത് പെണ്‍കെണിയില്‍

janmabhumi-ad

Digital Malayali Web Desk June 01, 2021, 12:56 a.m.

മെഹുല്‍ ചോക്സിയെ ആന്റിഗ്വയില്‍ നിന്ന് നിന്ന് കാണാതായത് മെയ് 23നാണ്. മെഹുല്‍ ചോക്സി ആന്റിഗ്വയില്‍ നിന്ന് മുങ്ങിയെന്ന് ആയിരുന്നു റിപ്പോര്‍


ന്യൂഡൽഹി: ഡൊമിനിക്കയിൽ പിടിയിലായ മെഹുൽ ചോക്സിക്കൊപ്പം കണ്ടെത്തിയ യുവതി അദ്ദേഹത്തിന്റെ കാമുകിയല്ലെന്ന് റിപ്പോർട്ട്. മെഹുൽ ചോക്സിയുമായി അടുപ്പമുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചോക്സിയെ ആന്റിഗ്വയിൽനിന്ന് തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് യുവതിയെന്നും ഇവർ പറയുന്നു

മെഹുല്‍ ചോക്സിയെ ആന്റിഗ്വയില്‍ നിന്ന് നിന്ന് കാണാതായത് മെയ് 23നാണ്. മെഹുല്‍ ചോക്സി ആന്റിഗ്വയില്‍ നിന്ന് മുങ്ങിയെന്ന് ആയിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഒരു സംഘം മെഹുല്‍ ചോക്സിയെ തട്ടിക്കൊണ്ടു പോയെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നത്. ഇന്ത്യയില്‍ ബന്ധങ്ങളുള്ളവരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും ആന്റിഗ്വയിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണെന്നും ഇത് നടന്നതെന്നും ഇവര്‍ വാദിക്കുന്നു.

ചോക്‌സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചത്. രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന ചോക്‌സിയെ അവര്‍ സ്ഥിരമായി നേരിട്ടു കണ്ട് സംസാരിച്ചു. മെയ് 23-ാം തീയതി യുവതി തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് ചോക്‌സിയെ ക്ഷണിച്ചു. ഇതനുസരിച്ച്‌ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ചോക്‌സിയെ അവിടെ കാത്തിരുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

കാമുകിക്കൊപ്പമാണ് ചോക്‌സി ഡൊമിനിക്കയിലേക്ക് പോയതെന്ന് ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗസ്സ്റ്റണ്‍ ബ്രൗണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിടിയിലായ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടു കടത്താനും അദ്ദേഹം ഡൊമിനിക്കയോട് അഭ്യര്‍ത്ഥിച്ചു. ഈ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകമാണ് ചോക്‌സിയെ കെണിയൊരുക്കി തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തിന് ഇന്ത്യന്‍ ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങളും ഉയരുന്നത്.

അതിനിടെ, അറസ്റ്റിലായ ചോക്‌സിയെ തിങ്കളാഴ്ച ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനഫലം നെഗറ്റീവാണ്. നേരത്തെ അദ്ദേഹത്തിന്റെ കൈകളില്‍ മുറിവേറ്റ പാടുകളുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ചോക്‌സിക്ക് മര്‍ദനമേറ്റതായും അഭിഭാഷകര്‍ ആരോപിച്ചിരുന്നു.

രത്ന വ്യാപാരിയായ മെഹുല്‍ ചോക്സി ഇന്ത്യയില്‍ നിന്ന് മുങ്ങിയത് 13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായതോടെയാണ്. ഇന്ത്യയില്‍ നിന്ന് പുറത്തു കടന്ന അദ്ദേഹം ആന്റിഗ്വയില്‍ എത്തുകയും അവിടുത്തെ പൗരത്വം നേടുകയും ചെയ്തു. ഇതിനിടെ ഡോമിനിക്കയില്‍ വെച്ച്‌ പിടിയിലാകുകയായിരുന്നു. അതേസമയം, ഡോമിനിക്കയില്‍ പിടിയിലായ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick