Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ടെലിപ്രോംറ്റര്‍ 'പണിമുടക്കി', പ്രസംഗത്തിനിടെ തപ്പിത്തടഞ്ഞ് മോദി, പ്രധാനമന്ത്രി വെപ്രാളപ്പെടുന്ന വീഡിയോ വൈറല്‍; ട്രോളുമായി രാഹുല്‍ ഗാന്ധി

janmabhumi-ad

Digital Malayali Web Desk January 18, 2022, 12:38 p.m.

പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാമെന്നും സസംസാരം തുടര്‍ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം.


ന്യൂഡല്‍ഹി: വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കുകയായിരുന്നു. ഇതോടെ കുറച്ച്‌ സമയം മോദിക്ക് പ്രസംഗം നിര്‍ത്തിവയ്‌ക്കേണ്ടിവരികയും ചെയ്തു.

പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീഡിയോയില്‍ പ്രധാനമന്ത്രി തന്റെ ഇടതുവശത്തേക്കു ആവര്‍ത്തിച്ച്‌ നോക്കുന്നത് കാണാം. ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നയാള്‍ തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാമെന്നും സസംസാരം തുടര്‍ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം. താന്‍ സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണ് എന്ന ബോധ്യം പോലുമില്ലാതെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം.

തകരാര്‍ പരിഹരിച്ചതോടെ അദ്ദേഹം വീണ്ടും പ്രസംഗം തുടരുകയും ചെയ്തു. ഇതിനുപിന്നാലെ ട്വിറ്ററില്‍ ടെലിപ്രോംപ്റ്റര്‍ പിഎം എന്ന ഹാഷ്ടാഗ് വൈറലായി. മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. 'ടെലിപ്രോംപ്‌റിന് പോലും അത്തരം നുണകള്‍ സഹിക്കാനായില്ല.'-എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.”ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചില പാവപ്പെട്ട ടോക്‌നീഷ്യന്മാര്‍ക്ക് ജോലി പോവുമെന്നാണ് തോന്നുന്നത്. രാജ്യദ്രോഹക്കുറ്റമോ യു.എ.പി.എയോ ഇവര്‍ക്കെതിരെ ചുമത്തില്ല എന്ന പ്രതീക്ഷിക്കാം.

 


 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick