Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



അദ്ധ്യാപകന്‍ ക്രൂരമായി തല്ലിച്ചതച്ച പത്താം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു

janmabhumi-ad

Digital Malayali Web Desk September 26, 2022, 09:05 p.m.

ക്ളാസ് ടെസ്റ്റില്‍ ഒരു വാക്ക് തെറ്റിച്ചുവെന്ന പേരിലായിരുന്നു ക്രൂരമര്‍ദ്ദനം.


ലക്‌നൗ: അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച പത്താം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു. ഉത്തര്‍പ്രദേശിലെ ഓരയ്യ ജില്ലയിലെ വിദ്യാര്‍ത്ഥിയായ നികിത് ഡോരെയാണ് മരിച്ചത്. സെപ്തംബര്‍ ഏഴിനാണ് സംഭവം നടന്നത്.

ക്ളാസ് ടെസ്റ്റില്‍ ഒരു വാക്ക് തെറ്റിച്ചുവെന്ന പേരിലായിരുന്നു ക്രൂരമര്‍ദ്ദനം.

സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ നടന്ന ടെസ്റ്റില്‍ ഒരു വാക്ക് തെറ്റിച്ചുവെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി ബോധരഹിതനാകുന്നതുവരെ വടിയും മറ്റുമുപയോഗിച്ച്‌ അദ്ധ്യാപകനായ അശ്വിനി സിംഗ് തല്ലുകയും ചവിട്ടുകയും ചെയ്തതായി നികിതിന്റെ പിതാവ് ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടി മരിച്ചത്. വിദ്യാ‌ര്‍ത്ഥി അവശനിലയില്‍ സ്ട്രെച്ചറില്‍ കിടക്കുന്നതായുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ അശ്വിനി സിംഗ് കുട്ടിയുടെ ചികിത്സയ്ക്കായി ആദ്യം പതിനായിരം രൂപ നല്‍കിയെന്നും പിന്നീട് മുപ്പതിനായിരം രൂപ നല്‍കിയെന്നും കുട്ടിയുടെ പിതാവ് പറയുന്നു. പിന്നീട് പിതാവിന്റെ ഫോണ്‍ കോളുകള്‍ക്ക് അദ്ധ്യാപകന്‍ മറുപടി നല്‍കിയിരുന്നില്ല. അദ്ധ്യാപകനുമായി ബന്ധപ്പെട്ടപ്പോള്‍ ജാതിയുടെ പേരില്‍ അധിക്ഷേപിച്ചുവെന്നും പിതാവ് ആരോപിക്കുന്നു.

വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. അശ്വിനി സിംഗിനായി തിരച്ചില്‍ ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick