Digital Malayali Web Desk June 21, 2022, 07:43 p.m.
നാഗദോഷം ഉണ്ടെന്ന് പെണ്‍കുട്ടിയോട് പറഞ്ഞ പൂജാരി അവളെ പലപ്പോഴായി ക്ഷേത്രത്തില്‍ വരുത്തി ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി
ചെന്നൈ: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായത് ക്ഷേത്ര പൂജാരി. തമിഴ്നാട്ടിലെ പെന്നലൂര്‍ പേട്ടിലെ ക്ഷേത്ര പൂജാരിയായ മുനുസാമിയെയാണ് സി.ബി-സി.ഐ.ഡി പിടികൂടിയത്.
നാഗദോഷം ഉണ്ടെന്ന് പെണ്‍കുട്ടിയോട് പറഞ്ഞ പൂജാരി അവളെ പലപ്പോഴായി ക്ഷേത്രത്തില്‍ വരുത്തി ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി 14ന് പൂജയില്‍ പങ്കെടുക്കാനായി വെള്ളത്തുകോട്ടയിലെ ക്ഷേത്രത്തില്‍ താമസിച്ച മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് ഫെബ്രുവരി 16ന് നല്കിയ പരാതിയില്‍ യുവതിയുടെ പിതാവ് പറഞ്ഞിരുന്നു.തുടര്‍ന്ന് തിരുവള്ളൂരില്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മരിച്ചത്. പിതാവിന്റെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
തുടര്‍ന്ന് കാഞ്ചീപുരം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെയും തിരുവള്ളൂര്‍ ഇന്‍സ്പെക്ടറുടെയും നേതൃത്വത്തിലാണ് മുനുസാമിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. ബലാത്സംഗം, വഞ്ചന, ആത്മഹത്യാ പ്രേരണ എന്നിവയുമായി ബന്ധപ്പെട്ട ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 ഉം ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.