Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


എൻഐടിയിൽ നിന്ന് എൻജിനീയറിങ്, മസാച്ചുസെറ്റ്‌സിൽ നിന്ന് എംബിഎ, ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്; പ്രാഥമിക വിദ്യാഭ്യാസമുള്ളവർ പോലും മന്ത്രിമാരാകുന്നു എന്നുള്ള പ്രസ്ഥാനവനകളെ കാറ്റിൽ പറത്തി അഭിമാനമായി തമിഴ്‌നാട്ടിന്റെ പുതിയ ധനകാര്യമന്ത്രി

janmabhumi-ad

Digital Malayali Web Desk May 08, 2021, 02:46 p.m.

സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ മാനേജിങ് ഡയറക്ടർ. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങിൽ നിന്നും രാഷ്ട്രീയത്തിലെത്തി പുതു പ്രതീക്ഷയാകുകയാണ് ത്യാഗരാജൻ.


ചെന്നൈ: കേവലം പ്രാഥമിക വിദ്യാഭ്യാസമുള്ളവർ പോലും മന്ത്രിമാരാകുന്നു എന്നൊക്കെയുള്ള പ്രസ്ഥാനവനകളെ കാറ്റിൽ പറത്തി അഭിമാനമാവുകയാണ് തമിഴ്‌നാട്ടിലെ സ്റ്റാലിൻ മന്ത്രിസഭയിലെ ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജന്റെ പ്രൊഫൈൽ

തിരുച്ചി എൻഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്ലോൻ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ.ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. പ്രഫഷണൽ കരിയറിന്റെ തുടക്കം അമേരിക്കയിലെ ലീമാൻ ബ്രദേഴ്‌സിൽ.

പിന്നീട് സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ മാനേജിങ് ഡയറക്ടർ.  ഇപ്പോളിതാ, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങിൽ നിന്നും രാഷ്ട്രീയത്തിലെത്തി പുതു പ്രതീക്ഷയാകുകയാണ് ത്യാഗരാജൻ.

2015ൽ പളനിവേൽ ത്യാഗരാജൻ ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ തമിഴ് രാഷ്ട്രീയത്തിലെത്തി. ഒരു കോർപ്പറേറ്റ് പ്രൊഫഷണൽ ആയിരുന്നെങ്കിലും പരമ്പരാഗത രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ള പളനിവേലിന്റെ രാഷ്ട്രീയപ്രവേശനം യാദൃശ്ചികമായിരുന്നില്ല.  2006ൽ മരിച്ച പിതാവ് പി ടി ആർ പളനിവേൽ രാജൻ ഡിഎംകെയുടെ പ്രധാന നേതാവും തമിഴ്‌നാട് നിയമസഭയിൽ സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്നു. മുത്തച്ഛൻ പി ടി രാജൻ ആകട്ടെ 1936ൽ മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും ജസ്റ്റീസ് പാർട്ടിയുടെ നേതാവുമായി പ്രവർത്തിച്ച ആളായിരുന്നു.

തന്റെ ഇരുപതുകളിൽ പിതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുകൾ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങൾ പളനിവേൽ പഠിച്ചത്. 1996ൽ ഡിഎംകെ സ്ഥാനാർത്ഥി ആയെങ്കിലും പിന്നീട് മൂന്ന് ദശാബ്ദങ്ങൾ എടുത്തു ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വമെടുക്കാൻ. 20 വർഷത്തോളം യുഎസിലും സിംഗപ്പൂരിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി പളനിവേൽ ജോലി ചെയ്തു.

2001-2008 കാലഘട്ടത്തിൽ പളനിവേൽ ലീമാൻ ബ്രദേഴ്‌സിൽ ജോലി ചെയ്യുന്ന സമയമാണ് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരവാദികൾ ആക്രമിക്കുന്നത്. അത്ഭുതകരമായി അദ്ദേഹം അന്ന് രക്ഷപ്പെട്ടു. 2006ൽ പിതാവ് മരണപ്പെട്ടപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കാനും മന്ത്രിസഭയിൽ ചേരാനും കരുണാനിധി പളനിവേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാര്യ മാർഗരറ്റ് ഗർഭിണി ആയിരുന്നതിനാൽ ആ സമയത്ത് പളനിവേൽ കരുണാനിധിയുടെ ഓഫർ നിരസിക്കുകയായിരുന്നു.

2011ൽ ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും സ്റ്റാലിൻ അഴഗിരി വഴക്കിനെ തുടർന്ന് ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല.

2016 ലും 2021 ലും മധുരൈ സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിച്ച് പളനിവേൽ സഭയിൽ എത്തി. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങിൽ നിന്നും വിദേശ പഠനത്തിൽ നിന്നും ലഭിച്ച അറിവും ആശയങ്ങളും തമിഴ്‌നാട്ടിൽ പ്രാവർത്തികമാക്കാനുള്ള  തെയ്യാറെടുപ്പിലാണ് പളനിവേൽ. ബാങ്കിങ്-ധന മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പളനിവേലിനെ പോലെയൊരാൾ ധനമന്ത്രിയായി എത്തുമ്പോൾ തമിഴകത്തിന്റെ പ്രതീക്ഷകളും ഏറെയാണ്.

അഞ്ച് ലക്ഷം കോടി രൂപയുടെ കടകെണിയിൽ നിന്നും ഒന്നര ലക്ഷം കോടി രൂപയുടെ റവന്യൂകമ്മിയിൽ നിന്നും തമിഴ്‌നാടിനെ കരകേറ്റാൻ പളനിവേലിനു സാധിക്കുമെന്നാണ് പാർട്ടിയുടെയും  ജനങ്ങളുടെയും  വിശ്വാസം.

ഉയർന്ന വിദ്യാഭ്യാസവും ആഗോള കാഴ്ചപ്പാടുകളുമുള്ള പളനിവേലിനെ പോലെയുള്ളവർ രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലും മാറ്റങ്ങൾക്ക് സൂചയാണ്. പളനിവേൽ വിവാഹം കഴിച്ചിരിക്കുന്നത് അമേരിക്കൻ വംശജയായ മാർഗരറ്റിനെയാണ്. ഇരുവർക്കും പളനി തേവൻ രാജൻ, വേൽ ത്യാഗരാജൻ രണ്ട് മക്കളുണ്ട്. 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick