Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബി ജെ പിയില്‍ ചേര്‍ന്നത്,മതങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കലാണ് ഇവരുടെ ആയുധം, തൊണ്ണൂറ് ശതമാനം മുസ്ലീങ്ങള്‍ ബി ജെ പി വിടും; താഹ ബാഫഖി തങ്ങള്‍.

janmabhumi-ad

Digital Malayali Web Desk October 13, 2021, 10:19 a.m.

ഇവര്‍ മനുഷ്യരെയല്ല സ്‌നേഹിക്കുന്നത്, മതത്തേയാണ്. മതങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കലാണ് ഇവരുടെ ആയുധം.തൊണ്ണൂറ് ശതമാനം മുസ്ലീങ്ങള്‍ ബി ജെ പി വിടുമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു


കോഴിക്കോട്:  ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബി ജെ പിയില്‍ ചേര്‍ന്നതെന്ന് താഹ ബാഫഖി തങ്ങള്‍.  തന്റെ പേരും കുടുംബപ്പേരും വച്ച്‌ ബി ജെ പി മാര്‍ക്കറ്റിംഗ് തന്ത്രം നടത്തുകയായിരുന്നു. വലിയൊരു പ്രതീക്ഷയോടെയായിരുന്നു താന്‍ ബി ജെ പിയില്‍ ചേര്‍ന്നത്, ന്യൂനപക്ഷ സമുദായത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമെന്നായിരുന്നു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇവര്‍ മനുഷ്യരെയല്ല സ്‌നേഹിക്കുന്നത്, മതത്തേയാണ്. മതങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കലാണ് ഇവരുടെ ആയുധം. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബി ജെ പിയില്‍ ചേര്‍ന്നത്.കേരളത്തിലെ ഏകദേശം തൊണ്ണൂറ് ശതമാനം മുസ്ലീങ്ങള്‍ ബി ജെ പി വിടുമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടിയെന്ന നിലയില്‍ എന്നെ വെച്ച്‌ പരമാവധി മാര്‍ക്കറ്റ് ചെയ്യാനും മുസ്ലിം സമുദായക്കാരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനുമാണ് അവര്‍ ശ്രമിച്ചത് എന്നും അദ്ദേഹം പ്രതികരിക്കുന്നു. പ്രമുഖ ചാനലിനോടായിരുന്നു താഹയുടെ മറുപടി. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പേരമകനാണ് താഹ ബാഫഖി തങ്ങള്‍. മുസ്ലിം സമുദായത്തെ ഒന്നാകെ അവഹേളിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളതെന്ന് രാജിക്കത്തില്‍ അദ്ദേഹം ആരോപിക്കുന്നു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗമായിരുന്ന താഹ ബാഫഖി ഇന്നലെയാണ് ബിജെപിയില്‍ നിന്ന് രാജി വച്ചത്.

കേരളത്തിലെ മുസ്ലിം സംഘടനകളെല്ലാം ബിജെപിക്ക് ഒപ്പമാണെന്ന് പ്രചരിപ്പിച്ചാണ് ഇവര്‍ ഉത്തരേന്ത്യയില്‍ പാര്‍ട്ടി വികസിപ്പിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഒരു ജനതയും ബിജെപിയെ അംഗീകരിക്കുന്നില്ലെന്നതാണ് സത്യം. ബിജെപിയിലുള്ളവരെ പുച്ഛത്തോടെയാണ് എല്ലാവരും നോക്കുന്നത്. മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാലും ഈ അവസ്ഥയുണ്ടാകില്ലെന്നും  താഹ പറഞ്ഞു.

എന്റെ പിതാവ് ഒരു സിപിഐഎം അനുഭാവിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായിട്ട് നല്ല ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊരു പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച്‌ നിലവില്‍ ചിന്തിക്കുന്നില്ല. എന്റെ പിതാവ് ഒരു സിപിഐഎം അനുഭാവിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായിട്ട് നല്ല ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിലപ്പുറം ഞങ്ങളുടെ കുടുംബത്തിന് വലിയ രാഷ്ട്രീയ പാരമ്ബര്യമൊന്നുമില്ല. ഇനി ഏതെങ്കിലും ഘട്ടത്തില്‍ മറ്റേതെങ്കിലും പാര്‍ട്ടിയുടെ അനുഭാവിയാകാന്‍ തീരുമാനിച്ചാലും ബിജെപിയിലേക്കില്ല', അദ്ദേഹം പറഞ്ഞു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick