Digital Malayali Web Desk April 24, 2022, 03:59 p.m.
അത്തരത്തിൽ കാമസൂത്രയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചും ഹോട്ട് രംഗങ്ങൾ ചെയ്തുമൊക്കെ നിരന്തരം വിമർശനങ്ങൾ ലഭിക്കാറുണ്ടായിരുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനില്‍ പല പരിപാടികളിലൂടെയും സജീവമാണ് നടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. അഭിനയത്തിന് പുറമെ തന്നെ പാട്ടിലും കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. പിന്നാലെ ഡബ്ബിംഗിലൂടെയും കഴിവ് തെളിയിക്കുകയായിരുന്നു താരം. പലപ്പോഴും വിമർശനങ്ങൾക്ക് പത്രമായ താരം ഇതിനെതിരെയൊക്കെ രംഗത്ത് എത്തുക വളരെ വിരളമായിരുന്നു.
അത്തരത്തിൽ കാമസൂത്രയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചും ഹോട്ട് രംഗങ്ങൾ ചെയ്തുമൊക്കെ നിരന്തരം വിമർശനങ്ങൾ ലഭിക്കാറുണ്ടായിരുന്നു. കളിമണ്ണ് എന്ന ചിത്രത്തിനായി തന്നെ തന്റെ പ്രസവം ചിത്രീകരിക്കാനുള്ള അനുമതി നൽകിയും ശ്വേത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ കാമസൂത്രയിൽ അഭിനയിച്ചതിനെക്കുറിച്ച് ആളുകൾ പറയുന്നത് കേൾക്കാറുണ്ടെന്ന് വ്യക്തമാക്കി താരം രംഗത്ത് എത്തിയിരിക്കുകയാണ്. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ഇത്തരത്തിൽ വെളിപ്പെടുത്തലുമായി എത്തിയത്.
ബോൾഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാൻ മരിക്കുന്ന സമയത്ത് ആളുകൾ പറയുന്നത്. അതേക്കുറി ച്ചൊന്നും താൻ ചിന്തിക്കാറില്ലെന്നും ആ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിൽ യാതൊരുവിധ കുറ്റബോധവുമില്ലെന്നും ശ്വേതാ മേനോൻ പറയുകയാണ്.
ഈ പ്രായത്തിൽ തന്നെ കാമസൂത്രയിൽ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. ‘കാരണം എന്റെ ജോലിയാണിത്. 6 മാസത്തിലൊരിക്കലായി സോഷ്യൽ മീഡിയ എനിക്ക് വിവാഹമോചനം നേടിത്തരുന്നുണ്ട്. നല്ല തിരക്കുള്ള ആളായതിനാലാവും ഇത്. നല്ല വാർത്ത മാത്രമേ നമ്മളെക്കുറിച്ച് വരാവൂയെന്ന് വാശി പിടിക്കാനാവില്ലല്ലോ, കേൾക്കുന്നത് സത്യമാണോയെന്നൊന്നും ആരും തിരക്കാറില്ല. ചോദിക്കാത്തതിനാൽ അതേക്കുറിച്ച് ഞാൻ അധികം പറയാറുമില്ല. സ്വകാര്യ ജീവിതം പരസ്യമാക്കുന്നതിൽ താൽപര്യമില്ല. സോഷ്യൽ മീഡിയയിൽ നിന്നുവരെ നിശ്ചിത അകലം പാലിക്കുന്നവരാണ് താനും ശ്രീയും’ എന്നും അവർ പറഞ്ഞു.
അതോടൊപ്പം തന്നെ മകൾ സബൈനയെ വളർത്തുന്ന രീതിയെ കുറിച്ചും ശ്വേത പറയാൻ മറന്നില്ല. ‘ആൺകുട്ടിയെ പോലെയാണ് മകൾ വളർന്നു വരുന്നത്. പക്ഷേ താനൊരു പെണ്ണാണെന്ന് സബൈനയ്ക്ക് അറിയാം. എപ്പോഴും അത് ഓർമ്മപ്പെടുത്തി കൊടുക്കുന്നത് ശരിയല്ലല്ലോ. നീ പെണ്ണാണ് ഇതുപോലെ നിൽക്കണം, അതുപോലെ നിൽക്കണം, എന്ന് ഞങ്ങളുടെ കുടുംബത്തിൽ ആരും പറയാറില്ല. സബൈന ആദ്യം നല്ല വ്യക്തി ആവട്ടെ. അതിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഇപ്പോൾ നാലാം ക്ലാസിലാണ് പഠിക്കുന്ന മകൾ കുറച്ച് പഠിപ്പിസ്റ്റ് ആണ്’ എന്നും ശ്വേത പറയുകയുണ്ടായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.