Digital Malayali Web Desk May 01, 2021, 06:24 p.m.
വര്‍ഗ്ഗീയ പരാമര്‍ശവും വ്യക്തിഹത്യയും നടത്തിയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പടക്കം പൊട്ടിച്ച് വിജയം മുന്‍കൂട്ടി ആഘോഷിച്ച സ്ഥാനാര്‍ഥിയാണ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. അത്രയും ആത്മ വിശ്വാസത്തിലാണ് ഇപ്പോഴും ജോര്‍ജ്. പ്രീ പോള്‍ സര്‍വ്വേകള്‍ പൂഞ്ഞാര്‍ പിസി ജോര്‍ജ് നിലനിര്‍ത്തും എന്നായിരുന്നു പ്രവചിച്ചിരുന്നത്. മനോരമന്യൂസ് ജോർജിന് 40 ശതമാനം വോട്ടോടെ വിജയം പ്രവചിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേയും, മാതൃഭൂമി ന്യൂസ് സര്‍വ്വേയും പ്രവചിച്ചിരിക്കുന്നത് പിസി ജോര്‍ജിന്റെ തോല്‍വിയാണ്. ഇതിനിടയിൽ ഫേസ് ബുക്കിലൂടെ ജോർജ്, താൻ വിജയിച്ചതായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പിസി ജോര്‍ജ് രണ്ടാമത് എത്താന്‍ ആണ് സാധ്യതയെന്നു മാതൃഭൂമി പറയുമ്പോള്‍, നാലാമതാവും എന്നാണ് ഏഷ്യാനെറ്റ് പറയുന്നത് . എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിക്കുമെന്നാണ് രണ്ടുകൂട്ടരുടെയും പ്രവചനം. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ലെന്നും നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം ഇപ്പോഴും പറയുന്നു. തൂക്കുസഭ വരുമെന്നും കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കുമെന്നുമാണ് ജോര്‍ജിന്റെ പക്ഷം.
ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ അവരുടെ പിന്തുണയില്‍ വിജയിക്കുമെന്ന ആത്മ വിശ്വാസമാണ് അദ്ദേഹത്തെ നയിക്കുന്നത്. മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലൂടെ വര്‍ഗ്ഗീയത വിളമ്പിയ പിസി ജോര്‍ജിനെ മുസ്ലീം വോട്ട് ബാങ്ക് ഇത്തവണ തുണക്കില്ല. മാത്രമല്ല വിജയിച്ചാലും ജോര്‍ജിനെ കാത്തു നിരവധി കടമ്പകള്‍ ഉണ്ടാവും. തെരഞ്ഞെടുപ്പിൽ വര്‍ഗ്ഗീയ ഇളക്കി വോട്ടുപിടിച്ചതും എതിരാളികൾക്കെതിരെ നടത്തിയ വ്യക്തിഹത്യയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതിനെതിരെ പ്രചാരണത്തിനിടയിൽ തന്നെ ജോർജിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്റെ മുമ്പിൽ പരാതിയായി ചെന്നിട്ടുണ്ട്. വിജയിച്ചാല്‍ ഈ പരാതികൾ കോടതി കയറുമെന്ന് എതിർ സ്ഥാനാർത്ഥികൾ വ്യക്തമാക്കി കഴിഞ്ഞു.
പ്രചാരണ സമയത്ത് വ്യക്തിഹത്യ നടത്തി അപകീര്‍ത്തികരമായ പ്രസംഗംനടത്തുകയും തനിക്കെതിരെ മൂന്ന് വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്തതായി കാണിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ജോര്‍ജിന്റെ വര്‍ഗ്ഗീയ പരാമര്‍ശത്തിനും, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പാരമാര്ശത്തിനുമൊക്കെ എതിരെ പല പ്രമുഖരും പരാതി നല്‍കിയിരുന്നു. ബിജെപി കൂട്ടുകെട്ടിലുള്ള ആത്മവിശാസം നിമിത്തം ജോര്‍ജ് പലതവണ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. മുസ്ലീം വർഗ്ഗീയത ആളിക്കത്തിച്ച് ലൗജിഹാദ് പോലുള്ള മതവികാരമിളക്കുന്ന പ്രചാരണത്തിലൂടെ ക്രിസ്ത്യന്‍ - ഹിന്ദു വോട്ടുകൾ സമാഹരിച്ച് ജയിക്കാനുള്ള തന്ത്രമാണ് ജോർജ് ആസൂത്രിതമായി നടപ്പിലാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍പിലുള്ള പരാതി, വിജയിച്ച ശേഷം കോടതിയിലേക്ക് നീങ്ങാനും പെരുമാറ്റച്ചട്ട ലംഘനം ജോര്‍ജിന് കീറാമുട്ടിയായെക്കുമെന്നുമാണ് ഇടത് നേതാക്കളും മസ്ലീം സംഘടനകളും നല്കുന്ന സൂചന.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.