Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോട്ടയത്ത് തിരുവഞ്ചൂരിനെ തറ പറ്റിക്കാൻ സുരേഷ് കുറുപ്പിനെ രംഗത്തിറക്കാന്‍ ഇടതുമുന്നണി?

janmabhumi-ad

Digital Malayali Web Desk October 27, 2020, 06:46 p.m.

ജോസ് കെ മാണികൂടി മുന്നണിയില്‍ എത്തിയതോടെ കോട്ടയം സീറ്റ് പിടിക്കുക എന്നത് വാശിയായി മാറിക്കഴിഞ്ഞു. ബിജെപി ബന്ധം ആരോപിച്ച് തിരുവഞ്ചൂരിനെതിരെ ശക്തമായ നീക്കം മുന്നണി നടത്തി തുടങ്ങിയിട്ടുമുണ്ട് .


കോട്ടയം: കോട്ടയത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പുകള്‍ യുഡിഎഫിനെ സംബന്ധിച്ച് പ്രത്യേകതകള്‍ നിറഞ്ഞതായത് കൊണ്ട് തന്നെ ഏതുവിധേനയും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാണ് മുന്നണി നീക്കം. ജോസ് വിഭാഗം എല്‍ ഡി എഫിലേക്ക് പോയതോടെ തെരഞ്ഞെടുപ്പില്‍ കാര്യമായ ക്ഷീണം ഉണ്ടാകുമെന്ന പരാമര്‍ശങ്ങളെ മറികടക്കുകയാണ് ലക്‌ഷ്യം. എന്നാല്‍  ജോസ് വിഭാഗം തങ്ങളുടെ കൂടെ ആയതോടെ എങ്ങനെയും യുഡിഎഫിനെ തറപറ്റിക്കാനുള്ള നീക്കമാണ് എല്‍ഡിഎഫ് നടത്തുന്നത്. അതുകൊണ്ട് തന്നെ  കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒതുക്കാന്‍ സുരേഷ് കുറുപ്പിനെ ഇറക്കാന്‍ ഒരുങ്ങുകയാണ് ഇടതുമുന്നണി.

തുടര്‍ച്ചയായി രണ്ടുതവണ കോട്ടയം നിയമസഭാ മണ്ഡലത്തില്‍ വിജയിച്ച തിരുവഞ്ചൂരിനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ കാര്യമായി ഭൂരിപക്ഷം കുറക്കാനെങ്കിലും സാധിച്ചേക്കുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. രാഷ്ട്രീയത്തിനും അപ്പുറം കോട്ടയം സ്വദേശികൂടിയായ സുരേഷ് കുറുപ്പിന്റെ വ്യക്തിബന്ധങ്ങള്‍ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തും എന്നുള്ളത് ഉറപ്പാണ്. അതിനാല്‍ തന്നെ വാശിയേറിയ മത്സരത്തിനും സാധ്യതയേറെയാണ്. 

കോട്ടയത്ത് സുരേഷ് കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കുന്നതിനൊപ്പം പകരം  ഏറ്റുമാനൂരില്‍ പിണറായിയുടെ വിശ്വസ്തനും ദേശാഭിമാനിയുടെ മാനേജരുമായ  കെജെ തോമസിനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. ഏറ്റുമാനൂരും ഇടതുമുന്നണിക്ക് ഉറച്ച സീറ്റായി മാറിയിട്ടുണ്ട്. ജോസ് കെ മാണിയുടെ ഉറപ്പിന്‍ മേലാണ് ഇദ്ദേഹത്തെ കൊണ്ടുവരുന്നത്. ക്രിസ്ത്യന്‍ വോട്ടുകള്‍ നേടാനാണ് കെജെ തോമസിനെ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ഇദ്ദേഹത്തെ ഏറ്റുമാനൂരില്‍ ജയിപ്പിക്കാമെന്നും മുന്നണി വാക്കുകൊടുത്തു കഴിഞ്ഞു. ജോസ് കെ മാണികൂടി മുന്നണിയില്‍ എത്തിയതോടെ കോട്ടയം സീറ്റ് പിടിക്കുക എന്നത് വാശിയായി മാറിക്കഴിഞ്ഞു. ബിജെപി ബന്ധം ആരോപിച്ച് തിരുവഞ്ചൂരിനെതിരെ  ശക്തമായ നീക്കം മുന്നണി നടത്തി തുടങ്ങിയിട്ടുമുണ്ട് .

ജോസിന്റെ കൂട്ടുകെട്ടില്‍ മുന്നണി‌ കോട്ടയത്ത് ഏറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നുമുണ്ട്. മാത്രമല്ല ഇതുവഴി തങ്ങള്‍ക്ക് മേല്‍ക്കോയ്മ കുറഞ്ഞ മണ്ഡലങ്ങളിലൊക്കെ ഭൂരിപക്ഷം വര്ദ്ധിപ്പിക്കാമെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം.  മുന്നണിയില്‍ ഒന്നടങ്കം ജോസ് വിഭാഗത്തിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരാണെന്ന് കരുതുന്ന ജോസ് കെ മാണി, താന്‍  യുഡിഎഫില്‍ നിന്ന് പുറത്തായതില്‍  തിരുവഞ്ചൂരിനും പങ്കുണ്ടെന്നാണ് കരുതുന്നത്. യുഡിഎഫ്നോട്‌ ഒന്നടങ്കം പകരം വീട്ടാന്‍ മുന്നണിയുടെ നെടുംതൂണുകളിലൊന്നായ കോട്ടയം സീറ്റ് വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനായുള്ള കരുനീക്കത്തിന്റെ ഭാഗമായി തിരുവഞ്ചൂരിനെതിരെ വിവാദങ്ങള്‍ ഉയര്‍ത്തി തുടങ്ങിയിട്ടുമുണ്ട്. 

അതിനു മുന്നോടിയാണ് കഴിഞ്ഞ ദിവസം തിരുവഞ്ചൂരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. പനിച്ചിക്കാട് ക്ഷേത്രത്തിനു സമീപമുള്ള സേവാ ഭാരതി കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തിയത് സിപിഐഎം വിവാദമാക്കിയിരുന്നു. തിരുവഞ്ചൂര്‍ ആര്‍എസ്എസുമായി തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് എത്തി എന്ന തരത്തിലായിരുന്നു പ്രചരണം. ഇതിനുപിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് - ആര്‍എസ്എസ് ബന്ധത്തിന് പുതിയ തെളിവെന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ വലിയ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തു സിപിഎം. എന്നാല്‍, വിവാദങ്ങള്‍ക്ക് മറുപടിയായി വിജയദശമി ദിനത്തില്‍ വീണ്ടും  തിരുവഞ്ചൂര്‍ പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തില്‍ എത്തുകയും ക്ഷേത്രത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്ന്‍ തിരിച്ചടിക്കുകയും ചെയ്തു.

കോട്ടയം നഗരമധ്യത്തില്‍ പൂര്‍ത്തിയാകാത്ത ആകാശപ്പാതയുള്‍പ്പെടെ തിരുവഞ്ചൂരിനെതിരെ പ്രയോഗിക്കാനുള്ള ആയുധമായാണ് സിപിഎം കരുതി വച്ചിരിക്കുന്നത്. "കപട വികസനത്തിന്റെ നിത്യസ‌്മാരക' മെന്നാണ് എല്‍ ഡി എഫ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. പദ്ധതിയിൽ അഴിമതിയുണ്ടെന്ന്‍ മുന്‍പേ തന്നെ ഇവര്‍ ആരോപണമുന്നയിച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പില്‍ പ്രചാരണായുദ്ധമാക്കാന്‍ നീക്കം നടക്കുന്നുണ്ട്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick