Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അത്രക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍, എല്‍.ഡി.എഫും യു.ഡി.എഫും വരില്ല, രണ്ടും തുലയും; വിദ്വേഷ പരാമര്‍ശവുമായി സുരേഷ് ഗോപി

janmabhumi-ad

Digital Malayali Web Desk December 04, 2020, 03:24 p.m.

വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഇത്തരക്കാര്‍ പേറുന്നത് എന്നും എതിര്‍ പാര്‍ട്ടിയിലുള്ളവരെ സഭ്യമായ ഭാഷയില്‍ വിശേഷിക്കാന്‍ ഇവര്‍ക്ക് ഒരു കാലത്തും കഴിഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയ


തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ എതിര്‍സ്ഥാനാര്‍ത്ഥികളെ മലിനം എന്ന് വിളിച്ച്  വിദ്വേഷ പരാമര്‍ശവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലില്‍ നടന്ന ബി.ജെ.പി യോഗത്തിലായിരുന്നു വിദ്വേഷ പരാമര്‍ശം. 

‘അത്രക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. അവരെ സ്ഥാനാര്‍ത്ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍ ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും. ഈ 31 പേരെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം’, എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

വോട്ടര്‍മാര്‍ ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും വരില്ലെന്നും രണ്ടും തുലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘നിങ്ങള്‍ വിചാരിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തില്‍ ഉണ്ടാവുക. സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറന്നേക്കൂ. എല്ലാ വാര്‍ഡുകളിലും ബി.ജെ.പി ജയിച്ചു വരും. എല്ലാ വാര്‍ഡുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ ഒട്ടും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

2015ലെ തെരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്നുകൂടിയത്. അവരുടെ നടു ഒടിക്കാന്‍ ശ്രമിച്ചു. തിരിച്ച് ഒടിച്ചില്ല. പക്ഷെ ഒടിച്ചവന്മാരുടെയെല്ലാം നടു ഒടിഞ്ഞ് കിടക്കുകയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടറിയേറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. കേരളത്തിലെ ജനങ്ങള്‍ക്കുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സുരേഷ് ഗോപിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഇത്തരക്കാര്‍ പേറുന്നത് എന്നും എതിര്‍ പാര്‍ട്ടിയിലുള്ളവരെ സഭ്യമായ ഭാഷയില്‍ വിശേഷിക്കാന്‍ ഇവര്‍ക്ക് ഒരു കാലത്തും കഴിഞ്ഞിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

 

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick