Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പൊറോട്ട അടിച്ച്‌ ഉപജീവനമാര്‍ഗ്ഗം തേടിയ അനശ്വരക്ക് പിന്തുണയുമായി സുരേഷ്ഗോപി; സുപ്രീംകോടതി അഭിഭാഷകന്റെ കീഴിൽ പ്രാക്ടീസ് ചെയ്യാം, വാഗ്ദാനങ്ങളുമായി പ്രമുഖര്‍

janmabhumi-ad

Digital Malayali Web Desk June 11, 2021, 04:38 p.m.

പൊറോട്ട അടിച്ച്‌ ഉപജീവനമാര്‍ഗ്ഗം തേടിയ അനശ്വരക്ക് പിന്തുണയുമായി സുരേഷ്ഗോപി; സുപ്രീംകോടതി അഭിഭാഷകന്റെ കീഴിൽ പ്രാക്ടീസ് ചെയ്യാം, വാഗ്ദാനങ്ങളുമായി പ്രമുഖര്‍


കോട്ടയം: ഉപജീവനമാര്‍ഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലില്‍ പൊറോട്ട അടിച്ച്‌ ജനശ്രദ്ധ നേടിയ അനശ്വരയ്ക്ക് പിന്തുണയും വാഗ്ദാനങ്ങളുമായി പ്രമുഖര്‍. അനശ്വരയെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അഭിനന്ദന പ്രവാഹമായിരുന്നു. ഇതിന് പിന്നാലെ പിന്തുണയുമായി സുരേഷ് ഗോപി എം പി അടക്കമുള്ളവര്‍ രംഗത്തെത്തി കഴിഞ്ഞു. 

ഒരു സ്ത്രീയെന്ന നിലയില്‍ ഈ ജോലി ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നാണ് സുരേഷ് ഗോപി അനശ്വരയോട് പറഞ്ഞത് . അനശ്വരയുടെ മുന്നോട്ടുള്ള ജീവിതത്തില്‍ എന്ത് സഹായം വേണമെങ്കിലും നല്‍കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

സുപ്രീം കോടതിയില്‍ അഭിഭാഷകനായ മനോജ്‌ വി ജോര്‍ജ് വിളിച്ച്‌ അദ്ദേഹത്തിനു കീഴില്‍ പ്രാക്ടീസ് ചെയ്യാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും അവിടെ തന്നെ ആണ്. എന്ത് കാര്യത്തിനും വിളിക്കാന്‍ അനുമതി തന്നിട്ടുണ്ട് - അനശ്വര പറഞ്ഞു.

തൊടുപുഴ അല്‍ അസര്‍ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനിയാണ് അനശ്വര. ചെറുപ്പം മുതല്‍ തന്നെ ഈ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് 13 വര്‍ഷം ആയി.പണ്ട് ഒരുപാട് പേര്‍ താന്‍ ഈ ജോലി ചെയ്യുന്നത് കണ്ട് പുച്ഛിച്ചിട്ടുണ്ട്. എന്നാന്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂ.  ജോലി കിട്ടിയാലും അതിനൊപ്പം പൊറോട്ട അടിക്കും എന്ന നിലപാടിലാണ്  അനശ്വര.  അമ്മ ചെയ്യുന്നത് നോക്കിയാല്‍ അത്ര കഷ്ടപ്പാട് ഞാന്‍ അനുഭവിച്ചിട്ടില്ല. അമ്മയുടെ അത്ര ഒന്നും ഞാന്‍ ആയിട്ടില്ല. അമ്മയാണ് തന്റെ റോള്‍ മോഡല്‍. തൊഴില്‍ ആക്കുക അല്ല ലക്ഷ്യം ഉപജീവനമാര്‍ഗമാണ്.

എരുമേലി കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിയാണ് അനശ്വരയുടെ സ്ഥലം. ഒരു കുഞ്ഞുവീടും അതിനോട് ചേര്‍ന്ന ചെറിയ ഹോട്ടലും. അനശ്വരയുടെ അമ്മയും , സഹോദരങ്ങളും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത് . അമ്മയെ സഹായിക്കാനായാണ് അനശ്വര പൊറോട്ടയടി പഠിച്ചത്.  സ്വന്തമായി ഒരു വീടു ഉണ്ടാകണം എന്നത് വലിയ സ്വപ്നമാണ് അനശ്വരക്കും കുടുംബത്തിനും.

 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick