Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


‘സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം; പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു’ : സുരേന്ദ്രനും മുരളീധരനുമെതിരെ ശോഭ, കൃഷ്ണദാസ് വിഭാഗങ്ങള്‍

janmabhumi-ad

Digital Malayali Web Desk June 10, 2021, 12:51 a.m.

സംസ്ഥാന ബിജെപി വലിയ പ്രതിസന്ധിയിലാണ്. മുരളീധരനും സുരേന്ദ്രനും പാര്‍ട്ടിയെ കുടുംബ സ്വത്താക്കുകയാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് മുരളീധരനും സുരേന്ദ്രനും ശ്രമിച്ചതെന്ന് ഇരുവരും കേന്ദ്രനേതൃത്വത്തെ അറിയിച്ചു


കൊടകര കള്ളപ്പണക്കേസിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ ശോഭാ സുരേന്ദ്രന്‍, കൃഷ്ണദാസ് വിഭാഗങ്ങള്‍. സംഭവത്തിൽ  കെ സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്ന് ഇരുവരും കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം  സംസ്ഥാന ബിജെപി വലിയ പ്രതിസന്ധിയിലാണ്. മുരളീധരനും സുരേന്ദ്രനും പാര്‍ട്ടിയെ കുടുംബ സ്വത്താക്കുകയാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് മുരളീധരനും സുരേന്ദ്രനും ശ്രമിച്ചതെന്ന് ഇരുവരും കേന്ദ്രനേതൃത്വത്തെ അറിയിച്ചു. വലിയ ഭിന്നതയാണ് കേരള ബിജെപിയില്‍. കേന്ദ്രനേതൃത്വം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ശോഭാ സുരേന്ദ്രന്‍, കൃഷ്ണദാസ് വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്നും ഇരു വിഭാഗങ്ങളും ആവശ്യപ്പെട്ടു.

തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രചരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിലും സാമ്പത്തിക കാര്യങ്ങളിലും പരിണിത പ്രജ്ഞരായ നേതാക്കളെയും യുവാക്കളെയും ഉപയോഗപ്പെടുത്താതെ തന്റെ സുഹൃത്തുക്കളെയും കുടുംബാങ്ങളെയും സുരേന്ദ്രന്‍ നിയോഗിച്ചതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. ഗ്രൂപ്പിന്റെ പേരില്‍ മാത്രം നൂറു കണക്കിന് നേതാക്കളെ മാറ്റി നിര്‍ത്തിയാണ് സുരേന്ദ്രന്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചത്. അത് കൊണ്ട്, സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ് പാര്‍ട്ടിക്കുണ്ടായതെന്നും ഇരുവരും കേന്ദ്രത്തെ അറിയിച്ചു.

അതേസമയം, കൊടകര വിവാദത്തില്‍ ബിജെപി കേന്ദ്രനേതൃത്വം തന്നെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ സുരേന്ദ്രന്‍. സംഘടനപരമായ ആവശ്യങ്ങള്‍ക്കും മന്ത്രിമാരെ കാണാനുമാണ് താന്‍ ഡല്‍ഹിയിലെത്തിയതെന്നും നേതൃത്വത്തെ പോയി കാണേണ്ട ആവശ്യം തനിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സികെ ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത അഴീക്കോട് സിപിഐഎം നേതാവ് പി. ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സുരേന്ദ്രന്റെ വാക്കുകള്‍: ”എന്നെ ബിജെപിയുടെ ഒരു ദേശീയനേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ല. ഞാന്‍ സംഘടനപരമായ ആവശ്യങ്ങള്‍ക്കും ചില മന്ത്രിമാരെ കാണാനുമാണ് ഡല്‍ഹിയിലെത്തിയത്. ഞാന്‍ ബിജെപി നേതൃത്വത്തെ പോയി കാണേണ്ട ആവശ്യമില്ല. സി.കെ ജാനു വിവാദം ഗൂഢാലോചനയുടെ ഫലമാണ്. ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഐഎം നേതാവ് പി. ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് എന്റെ കൈയില്‍ തെളിവുണ്ട്.”

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick