Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന കോടതിവിധി കൂടുതൽ ബാധിക്കുക ക്രിസ്ത്യന്‍ മാനേജ്മെന്റ്കളെ; നൂറുകണക്കിന് ഗസ്റ്റ് അധ്യാപകര്‍ക്ക് തൊഴിൽ നഷ്ടമാകും.

janmabhumi-ad

Digital Malayali Web Desk July 14, 2021, 08:11 p.m.

നിലവാരമില്ലാത്ത, അടിസ്ഥാന സൗകര്യമില്ലാത്ത സ്വാശ്രയ കോളേജുകളെ ആശ്രയിക്കേണ്ട അവസ്ഥ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.


കോട്ടയം: സ്വാശ്രയ കോളേജുകളും കോഴ്സുകളും  കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കാൻ പാടില്ലെന്ന സുപ്രീംകോടതിവിധി കുട്ടികളെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുമെന്ന് വിലയിരുത്തല്‍ .  എയ്ഡഡ് കോളേജിൽ പഠിപ്പിക്കുന്ന നുറുകണക്കിന് ഗസ്റ്റ് അധ്യാപകര്‍ക്ക് അവസരം നഷ്ടമാകും. മാത്രമല്ല കോളേജ് പഠനം ആഗ്രഹിക്കുന്ന പ്ളസ് ടു പരീക്ഷയിൽ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  എല്ലാം എയിഡഡ് കോളേജിൽ അഡ്മിഷൻ കിട്ടാതെ വരുമെന്നതും മറ്റൊരു പ്രശ്നമാകും. നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കപ്പെടുന്ന കോഴ്സുകൾ എയിഡഡ് കോളേജുകളിൽ അധിക ബാച്ചായി തുടങ്ങുവാനും സാധ്യതയില്ല.

കൂടുതൽ അധ്യാപകരെ നിയമിക്കാൻ സർക്കാർ തയ്യറാകുകയുമില്ല. അതിനാൽ മെച്ചപ്പെട്ട സൗകര്യമുള്ള എയിഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ പഠിക്കാനുള്ള വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാകും. നിലവാരമില്ലാത്ത,  അടിസ്ഥാന സൗകര്യമില്ലാത്ത സ്വാശ്രയ കോളേജുകളെ ആശ്രയിക്കേണ്ട അവസ്ഥ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു. ഈ അവസരം മുതലാക്കി വിദ്യാഭ്യാസ കച്ചവടക്കാർ കൂടുതൽ സ്വാശ്രയ സ്ഥാപനങ്ങൾ ആരംഭിക്കാനും സാധ്യതയുണ്ട്.

അതേ സമയം സ്വാശ്രയ കോഴ്സുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് കൂടൽ ഫീസ് വാങ്ങുകയും ഗസ്റ്റ് അധ്യാപകർക്ക് തീരെ കുറഞ്ഞ വേതനം നല്കുകയും ചെയ്യുന്ന ചൂഷണം പല മാനേജ്മെന്റുകളും നിർബാധം തുടരുന്നുണ്ടെന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്. സർക്കാരും ഈകാര്യത്തിൽ മൗനം പാലിക്കുന്നത് ഈ മേഖലയിലെ ചൂഷണം വർധിക്കാൻ വഴിയൊരുക്കുന്നു.

വിധി കൂടുതൽ ബാധിക്കുന്നത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള  ക്രിസ്ത്യന്‍ മാനേജ്മെന്റ്കളെയാണെന്നതും ശ്രദ്ധേയമാണ്. കേരള സർക്കാരും ഹർജിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇത്തരത്തില്‍ വിധി ദോഷകരമായി ബാധിക്കുന്നതിനാല്‍ സംസ്ഥാന സർക്കാരിനെതിരെയും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. സംസ്ഥാന സർക്കാർ എയിഡഡ് മനേജ്മൊന്റുമായി കൂടിയാലോചന നടത്തിയില്ലെന്നതാന് പ്രധാന  ആക്ഷേപം

അതേസമയം  തൊഴിൽ അധിഷ്ഠിതമായ വോക്കേഷണൽ കോഴ്സുകൾ ആരംഭിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. എയ്ഡഡ് കോളേജ് കോമ്പൗണ്ട്കളിൽ അതേ മാനേജ്മെൻറ്കൾ സ്വാശ്രയ കോഴ്സുകളും കോളേജുകളും തുടങ്ങുന്നത് തടയണമെന്ന്  ആവശ്യപ്പെട്ട് കേരളത്തിലെ ഏതാനും സ്വാശ്രയ മാനേജ്മെൻറ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് യു യു ലളിത അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവ്.

സർക്കാരിൻറെ പണം വാങ്ങി പ്രവർത്തിക്കുന്ന എയ്ഡഡ് കോളേജുകളിൽ അതിൻറെ മറപറ്റി മാനേജ്മെൻറ്കള്‍ സ്വാശ്രയ കോഴ്സുകളും  കോളേജുകളും ആരംഭിക്കുന്ന പ്രവണത എതിർക്കണമെന്ന് കേരളത്തിനായി സ്റ്റാൻഡിങ് കൗൺസിൽ ജീവി പ്രകാശ് കോടതിയെ ബോധിപ്പിച്ചു. നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാം. പുതിയ കോഴ്സുകൾ അനുവദിക്കരുതെന്നുമാണ് സർക്കാർ നിലപാട്.

 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick