Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്താലും കോവിഡ് മരണത്തിന്റെ കണക്കില്‍പ്പെടുത്തണം: കേന്ദ്രത്തോട് സുപ്രീംകോടതി

janmabhumi-ad

Digital Malayali Web Desk September 14, 2021, 11:03 a.m.

കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്താലും അത് കോവിഡ് മരണത്തിന്റെ കണക്കില്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി


ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്താലും അത് കോവിഡ് മരണത്തിന്റെ കണക്കില്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. കോവിഡ് മരണം നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ മാര്‍ഗരേഖ പരിശോധിച്ചുകൊണ്ടാണ് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പരാമര്‍ശിച്ചത്.

കൊലപാതകം, അപകടം, ആത്മഹത്യ, വിഷം അകത്തുചെന്നുള്ള മരണം എന്നിവയില്‍ അവര്‍ കോവിഡ് രോഗിയാണെങ്കില്‍പ്പോലും കോവിഡ് മരണമായി കണക്കാക്കില്ലെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗരേഖയില്‍ ചൂണ്ടിക്കാട്ടുന്നത് .ഈ സാഹചര്യത്തിലാണ് ആത്മഹത്യകൂടി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം മരിച്ചാല്‍ 'കോവിഡ് മരണ'മായി കണക്കാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാതിരിക്കുകയോ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന മരണകാരണത്തില്‍ ബന്ധുക്കള്‍ തൃപ്തരല്ലാതിരിക്കുകയോ ചെയ്താല്‍ അത്തരം സാഹചര്യം കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ ജില്ലാതല കമ്മിറ്റികളുണ്ടാക്കണമെന്ന് മാര്‍ഗരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട് .

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick