Digital Malayali Web Desk June 29, 2022, 10:58 p.m.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും എന്‍സിപി നേതാവ് ശരത് പവാറിനും ഉദ്ധവ് നന്ദി അറിയിച്ചു.
മുംബൈ:ഒരാഴ്ചയിലേറെയായി നീണ്ടുനിന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജിയോടെ പരിസമാപ്തി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് താക്കറെ രാജിവെച്ചത്. വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ രാജി പ്രഖ്യാപനം. കോടതിവിധി മാനിക്കുന്നുവെന്നും തങ്ങള്‍ ജനാധിപത്യം പിന്തുടരുമെന്നും താക്കറെ പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും എന്‍സിപി നേതാവ് ശരത് പവാറിനും ഉദ്ധവ് നന്ദി അറിയിച്ചു. ഗവര്‍ണര്‍ക്കും പരിഹാസത്തോടെ അദ്ദേഹം നന്ദി അറിയിച്ചു. ബിജെപി ആവശ്യപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടിന് ഉത്തരവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ ശിവസൈനികര്‍ തനിക്കൊപ്പമുണ്ട്. ലാഭം കണ്ടാണ് വിമതര്‍ പാര്‍ട്ടി വിട്ടതെന്നും ഉദ്ധവ് ആരോപിച്ചു.
നേരത്തെയും ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചിരുന്നു. വിമത എംഎല്‍എമാര്‍ നേരിട്ടു വന്ന് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'വിട്ടു പോയിരിക്കുന്ന എംഎല്‍എമാര്‍ നേരിട്ടെത്തി, ഞാന്‍ മുഖ്യമന്ത്രിയായി തുടരരുത് എന്നു പറഞ്ഞാല്‍ രാജിക്ക് തയാറാണ്. അങ്ങനെ പറഞ്ഞാല്‍ അവര്‍ക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ക്കു നല്‍കാനുള്ള രാജിക്കത്തു ഞാന്‍ തയാറാക്കി നല്‍കും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അതോടെ ഒഴിയുകയും ചെയ്യും'- ഉദ്ധവ് പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.