Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



തിരുവനന്തപുരം കോര്‍പറേഷനിലെ നികുതിവെട്ടിപ്പ്: നേമം സോണല്‍ ഓഫിസിലെ സൂപ്രണ്ട് എസ്.ശാന്തി കീഴടങ്ങി, നേമം സോണില്‍ മാത്രം നടത്തിയത് 27 ലക്ഷം രൂപയുടെ വെട്ടിപ്പ്

janmabhumi-ad

Digital Malayali Web Desk October 26, 2021, 10:09 a.m.

നേമം സോണല്‍ ഓഫീല്‍ മാത്രം 27 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നു. ബാങ്കില്‍ അടയ്ക്കാനുള്ള ജനങ്ങളുടെ നികുതി പണം അടയ്ക്കാതെ കൗണ്ടര്‍ ഫോയില്‍ ഓഫീസില്‍ സൂക്ഷിക്കുകയായിരുന്നു.


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതിവെട്ടിപ്പ് കേസിലെ പ്രധാനപ്രതി അറസ്റ്റില്‍.  കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ നേമം സോണല്‍ ഓഫിസിലെ സൂപ്രണ്ട് എസ്.ശാന്തിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇവര്‍ ഇന്ന് രാവിലെ പോലീസിനു മുമ്പാകെ കീഴടങ്ങുകയായിരുന്നു.   ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണില്‍ മാത്രം 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് നടന്നത്. ശാന്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നവംബര്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ ശാന്തി പോലീസിനു മുന്നില്‍ കീഴടങ്ങിയത്.

കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ശാന്തി. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു , നേമം സോണിലെ കാഷ്യര്‍ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.നേമം സോണല്‍ ഓഫീല്‍ മാത്രം 27 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. ബാങ്കില്‍ അടയ്ക്കാനുള്ള ജനങ്ങളുടെ നികുതി പണം അടയ്ക്കാതെ കൗണ്ടര്‍ ഫോയില്‍ ഓഫീസില്‍ സൂക്ഷിക്കുകയായിരുന്നു.

ക്യാഷറെ ചോദ്യം ചെയ്തതില്‍ നിന്നാണ് സൂപ്രണ്ടിന്റെ പങ്ക് വ്യക്തമായത്. സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് പണം ബാങ്കിലടയ്ക്കാന്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതെന്നും രേഖകള്‍ സൂപ്രണ്ടാണ് സൂക്ഷിക്കുന്നതെന്നും ക്യാഷര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സൂപ്രണ്ടും ക്യാഷറും ബാങ്കില്‍ പണമടയ്ക്കാന്‍ പോകുന്ന അറ്റന്‍ഡര്‍മാരും അറിയാതെ തട്ടിപ്പ് നടക്കില്ലെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

സൂപ്രണ്ട് ശാന്തി മുന്‍പും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.  ഇടതുപക്ഷ യൂണിയന്‍ നേതാവുമാണ്. അതുകൊണ്ടാണ് സംരക്ഷിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ ആരോപണം. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്. നെടുമങ്ങാട് സോണലിലും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick