Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സൂര്യകാന്തിപ്പാടം കാണാൻ ഇനി അതിര്‍ത്തി കടക്കേണ്ട :ആലപ്പുഴയിൽ സൂര്യകാന്തി വസന്തം

janmabhumi-ad

Digital Malayali Web Desk March 31, 2021, 01:51 p.m.

മനം മയക്കും കാഴ്ചകാണാൻ സഞ്ചാരികളുടെ തിരക്കാണ് .


കണ്ണെത്താദൂരത്തോളം പൂത്തുവിടര്‍ന്നു കിടക്കുന്ന സൂര്യകാന്തിപ്പാ‌ടം.. കുറച്ചു കാലം മുൻപ് വരെ  ഈ കാഴ്ച കാണുവാന്‍ തെങ്കാശിയിലോ ഗൂഡല്ലൂരോ ഒക്കെ പോകേണ്ടി വന്നേനെ. എന്നാൽ ഇപ്പോൾ പൂത്തുലഞ്ഞു നില്‍ക്കുന്ന സൂര്യകാന്തിപ്പാ‌ടങ്ങളു‌ടെ അതിമനോഹര കാഴ്ചയുമായി നില്‍ക്കുന്നത് ആലപ്പുഴയാണ്.  മനം മയക്കും കാഴ്ചകാണാൻ സഞ്ചാരികളുടെ തിരക്കാണ് .

May be an image of standing, flower and outdoors

ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയും യുവ കർഷകനുമായ എസ്.പി. സുജിത്തിന്റെ സൂര്യകാന്തിപ്പാടത്താണ് സഞ്ചാരികളുടെ തിരക്ക്.

രണ്ടര ഏക്കർ സ്ഥലത്ത് കൃത്യതാ കൃഷി രീതിയിൽ 8000 സൂര്യകാന്തിച്ചെടികളാണ് സുജിത്തിനുള്ളത്. ഇതിനിടയിലായി ഉള്ളികൃഷിയും കണിവെള്ളരി കൃഷിയും സജീവമാണ്.

Facebook Post: https://www.facebook.com/photo/?fbid=3652406878191899&set=pcb.4093197354124682

ഷൂട്ടിങ്ങുകള്‍ക്കായി നിരവധി ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. മികച്ച പശ്ചാത്തല കാഴ്ചയാണ് സൂര്യകാന്തിപാടം നല്കുന്നത് എന്നതിനാല്‍ ദൂരദേശങ്ങളില്‍ നിന്നു പോലും ഇതു കാണുവാനും ഷൂട്ട് നടത്തുവാനുമായി ഇവിടെ ആളുകള്‍ എത്തുന്നു. പത്ത് രൂപയുടെ പാസ് എ‌ടുത്തു വേണം പാടത്തിലേക്ക് പ്രവേശിക്കുവാന്‍.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick