Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'ജനങ്ങള്‍ക്കിടയില്‍ എന്‍എസ്എസിനെതിരെ ശത്രുത വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഒരു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു, വിശ്വാസത്തിന്റെ കാര്യത്തില്‍ നിലപാട് മാറ്റമില്ല’; സുകുമാരന്‍ നായര്‍

janmabhumi-ad

Digital Malayali Web Desk May 04, 2021, 04:01 p.m.

അന്നു പറഞ്ഞ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അന്ന് പറഞ്ഞത് മുഖ്യമന്ത്രിക്കെതിരെ വളച്ചൊടിച്ച് രാഷ്ട്രീയ വല്‍ക്കരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


പിണറായി വിജയന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തു. തെരഞ്ഞെടുപ്പു ദിവസം പറഞ്ഞത് എല്‍ഡിഎഫിന് എതിരാണെന്ന പ്രസ്താവന സത്യവിരുദ്ധമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അന്നു പറഞ്ഞ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അന്ന് പറഞ്ഞത് മുഖ്യമന്ത്രിക്കെതിരെ വളച്ചൊടിച്ച് രാഷ്ട്രീയ വല്‍ക്കരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

"ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ എന്നാണ് താന്‍ പറഞ്ഞത്. താന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ചെയ്തത്. അതിനെ വളച്ചൊടിച്ച് രാഷ്ട്രീയ വല്‍ക്കരിക്കാനും ജനങ്ങള്‍ക്കിടയില്‍ എന്‍എസ്എസിനെതിരെ ശത്രുത വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഒരു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു." - സുകുമാരന്‍ നായര്‍

വിശ്വാസ സംരക്ഷണം ഒഴുകെ ഒരു കാര്യത്തിലും ഇടതു സര്‍ക്കാരിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. മുഖ്യമന്ത്രിയും ചില ഇടത് നേതാക്കളും എന്‍എസ്എസ് നേതൃത്വത്തോട് കാണിക്കുന്ന വിലകുറഞ്ഞ നിലപാടിനെ സമുദായം ഗൗരവത്തോടെ കാണുമെന്നും ഏതു മുന്നണി ഭരിച്ചാലും പറയാനുള്ളത് പറയുക തന്നെ ചെയ്യുമെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ കാര്യത്തില്‍ നിലപാട് തുടരുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

‘നന്നേ കാലത്ത് വോട്ടുചെയ്ത് എല്‍.ഡി.എഫിന്റെ തുടര്‍ഭരണം പാടില്ലെന്ന് വിരലുയത്തി പറയുമ്പോള്‍, നിങ്ങളുടെ വിരല്‍ എല്‍.ഡി.എഫിനെതിരെയാണ് പ്രസ് ചെയ്യേണ്ടത് എന്ന സന്ദേശം അണികളില്‍ എത്തിക്കാനാണ് സുകുമാരന്‍ നായര്‍ ശ്രമിച്ചത് എന്ന മുഖ്യ മന്ത്രി പിണറായി വിജയന്റെ പ്രസ്താവന തികച്ചും സത്യവിരുദ്ധമാണ് എന്ന് അന്നത്തെ റി ടെലികാസ്റ്റ് കണ്ടവര്‍ക്ക് ബോദ്ധ്യമാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്താവനയുടെ പൂര്‍ണരൂപം

'മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി വിശ്വാസം – ഈ മൂല്യങ്ങള്‍ സംരക്ഷിക്കും

എന്ന് ഉറപ്പുള്ള ആളുകള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കാരണം, ഈനാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങള്‍ മനസ്സിലാക്കി. ജനങ്ങള്‍ക്ക് സമാധാനവും സൈ്വര്യവും നല്കുന്ന ഒരു ഗവണ്മെന്റ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

തദ്ദേശതിരഞ്ഞെടുപ്പിനു മുമ്പും ഇതുതന്നെയാണ് ഞാന്‍ പറഞ്ഞത്. ഇവിടെ പ്രധാന മായ മൂല്യങ്ങള്‍ ഞാന്‍ പറഞ്ഞല്ലോ. അവ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കും എന്നാണ് എന്റെ പ്രതീക്ഷ. ഈ ഇലക്ഷന്‍ അതിന് ഉപകരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.

വിശ്വാസികളുടെ പ്രതിഷേധം നേരത്തെ മുതല്‍ ഉണ്ടല്ലോ. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് എന്തെങ്കിലും സംഭവിച്ചുകാണണമെന്ന് ആരും ആഗ്രഹിച്ചിട്ടുമില്ല. അതിന്റെ പ്രതികരണം തീര്‍ച്ചയായും ഉണ്ടാകും.

ഭരണമാറ്റം ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ. അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല”.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയുടെ യഥാര്‍ത്ഥരൂപമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ഇതൊരു പ്രസ്താവന ആയിരുന്നില്ല. ചോദ്യങ്ങള്‍ക്കുള്ള മറുപടി മാത്രമായിരുന്നു. ഈ നിലപാടില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. ഇതിനെ വളച്ചൊടിച്ചും വിയവരിച്ചും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും എന്‍.എസ്.എസ്സിനോടും അതിന്റെ നേതൃത്വത്തിനോടും ശത്രുത വളര്‍ത്താനും ഉള്ള ശ്രമം ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു.

ഇടതുപക്ഷഗവണ്‍മെന്റിന്റെ ഭരണം സംബന്ധിച്ച് വിശ്വാസസംരക്ഷണം കഴിക ഒരു കാര്യത്തിലും എന്‍.എസ്.എസ്. എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ഈ ഗവണ്മെന്റില്‍ നിന്നും എന്‍. എസ്. എസ്സോ അതിന്റെ ജനറല്‍ സെക്രട്ടറിയോ യാതൊന്നും അനര്‍ഹമായി ആവശ്യപ്പെടു കയോ നേടുകയോ ചെയ്തിട്ടുമില്ല. 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കി എന്നു ഇത് മൂന്നാക്കവിഭാഗത്തിലുള്ള 160-ല്‍ പരം സമുദായങ്ങള്‍ക്ക് വേണ്ടിയാണ്. നായര്‍ സമുദായം അതില്‍ ഒന്നു മാത്രമാണ് കേന്ദ്രഗവണ്മെന്റിന്റെ ഭരണം സംബന്ധിച്ച് ഈ തീരുമാംനം നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാനസര്‍ക്കാരിനുണ്ടെങ്കിലും ഇതു സംബന്ധിച്ച നടപടി ഇപ്പോഴും അപൂര്‍ണ്ണമാണ്.

മന്നത്തു പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം തെറ്റാണെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് തോന്നുന്നില്ല. മുഖ്യമന്ത്രിയടക്കം ചില ഇടതുനേതാക്കള്‍ ഈ സാഹചര്യങ്ങളുടെ പേരില്‍ എന്‍ എസ്എസിനോടും അതിന്റെ നേതൃത്തിനോടും സ്വീകരിക്കുന്ന വിലകുറഞ്ഞ നിലപാടിനെ നായര്‍സമുദായവും സര്‍വീസ് സൊസൈറ്റിയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുമെന്ന കാര്യത്തില്‍ സംശയമില്ല. വിശ്വാസത്തിന്റെ കാര്യത്തില്‍ എന്‍.എസ്.എസ്സിന്റെ ഇപ്പോഴത്തെ നിലപാട് തുടരുക തന്നെ ചെയ്യും. അതില്‍ മാതമോ രാഷ്ട്രീയമോ കാണുന്നില്ല. ഏതു മുന്നണി ഭരിച്ചാലും തങ്ങള്‍ക്കുള്ള അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എന്‍എസ്എസിനുണ്ട്. അത് ഇന്നേവരെ ചെയ്തിട്ടുണ്ട്, അത് നാളെയും തുടരും’.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick