Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാവില്ല', ഞാൻ ഈ കാറ്റിനെ പോലെയാണ്, എനിക്ക് ഒഴുകി നടക്കണം; ചിരിച്ച് കൊണ്ട് വീഡിയോ എടുത്തു, തൊട്ട് പിന്നാലെ നദിയിൽ ചാടി ജീവനൊടുക്കി

janmabhumi-ad

Digital Malayali Web Desk February 28, 2021, 11:50 p.m.

ഞാൻ ഈ ചെയ്യാൻ പോകുന്നത് എന്റെ തീരുമാനമാണ്. ഇതിനുപിന്നിൽ ആരുടെയും സമ്മർദ്ദമില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ് മാത്രമാണ് നൽകിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു


അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ യുവതി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പൊലീസ് കേസെടുത്തു. യുവതി അവസാനം പകര്‍ത്തിയ വീഡിയോയും കുടുംബാംഗങ്ങളുടെ മൊഴിയും കണക്കിലെടുത്താണ് ഭര്‍ത്താവിനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആയിഷ ആരിഫ് ഖാൻ സബർമതി നദിയിൽ ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നദിയുടെ സമീപത്തു നിന്ന് ആയിഷ മൊബൈലിൽ പകർത്തിയ വീഡിയോ ഭർത്താവിന് അയക്കുകയും ചെയ്തു. ജീവനൊടുക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിൽ ആരുമില്ലെന്ന് വീഡിയോയിൽ ആയിഷ പറയുന്നുണ്ട്.

വീഡിയോയിൽ ആയിഷ പറഞ്ഞത് ഇങ്ങനെ…

‘ഞാൻ ഈ ചെയ്യാൻ പോകുന്നത് എന്റെ തീരുമാനമാണ്. ഇതിനുപിന്നിൽ ആരുടെയും സമ്മർദ്ദമില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ് മാത്രമാണ് നൽകിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യം നൽകുന്നു. ദൈവത്തെ കാണാൻ പോകുന്നതിൽ ഞാൻ സന്തോഷവതിയാണ്. എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാൻ ദൈവത്തോട് ചോദിക്കും. ഇപ്പോൾ ഞാനൊരു കാര്യം പഠിച്ചു. നിങ്ങൾക്ക് സ്‌നേഹിക്കണമെന്നുണ്ടെങ്കിൽ അത് രണ്ടുപേരുടെയും കൂടെ സ്‌നേഹമാകണം. ഒരാൾ മാത്രം സ്‌നേഹിച്ചാൽ ഒന്നും നേടാനാകില്ല. ഞാൻ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാൻ ഏറെ സന്തോഷത്തിലാണ്. നിങ്ങളെല്ലാം എന്നെ പ്രാർഥനയിൽ ഓർമിക്കണം. സ്വർഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാൻ പോവുകയെന്ന് എനിക്കറിയില്ല…. ‘ – വീഡിയോയിൽ ആയിഷ പറഞ്ഞു.


 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick