Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'തന്‍റെ കഴിവ് കേടു കൊണ്ട് പാര്‍ട്ടിയുടെ ഒരു ചിറകുപോലും അറ്റുപോകില്ല'; കോണ്‍ഗ്രസിന് കരുത്തു പകര്‍ന്ന്, ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ സുധാകരന്‍

janmabhumi-ad

Digital Malayali Web Desk June 16, 2021, 06:27 p.m.

നേതാക്കള്‍ ചില വിവാദ ഭാഗങ്ങള്‍ ഉന്നയിച്ചെങ്കിലും സുധാകരന്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട ആവശ്യകതയാണ് ഊന്നിപ്പറഞ്ഞത്.


കോട്ടയം: കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരൻ  ചുമതലയേറ്റതോടെ  കോണ്‍ഗ്രസ് പുതിയ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ട കാര്യങ്ങളില്‍ ഊന്നിത്തന്നെയായിരുന്നു സുധാകരന്‍റെപ്രസംഗവും. സുധാകരന്റെ വരവ് ഗ്രൂപ്പ് സമവാക്യങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അല്പം കയ്പേറിയതായി തോന്നിയെങ്കിലും നേതാക്കളെല്ലാം അദ്ദേഹത്തിന്‍റെ നേതൃത്വത്തെ പ്രതീക്ഷയോടെയാണ് കാണുന്നത് . 

രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചില വിവാദ ഭാഗങ്ങള്‍ ഉന്നയിച്ചെങ്കിലും സുധാകരന്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട ആവശ്യകതയാണ്  ഊന്നിപ്പറഞ്ഞത്. അതില്‍ത്തന്നെ വിവാദങ്ങള്‍ക്കല്ല വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. അധികാരത്തിന്റെ പിന്നാലെ പോകരുത്. പ്രാദേശിക തലത്തില്‍ പാര്‍ട്ടിക്ക് കരുത്തുപകരാനുള്ള മനസ് ഉണ്ടോ. എങ്കില്‍ നമുക്ക് വിജയിക്കാന്‍ സാധിക്കും. ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പുതിയ കരുത്ത് നേടണം. അതൊരു പ്രതിജ്ഞയാണെന്നും സുധാകരന്‍ പറഞ്ഞു.

അടുത്ത അഞ്ച് വർഷം അക്ഷീണം പ്രവർത്തിച്ചാലെ കേരളത്തിലെ കോൺഗ്രസിന് കരുത്തോടെ തിരിച്ച് വരവ് സാധ്യമാകൂ. എല്ലാവര്‍ക്കും അധികാരത്തിലെത്താൻ ആഗ്രഹം ഉണ്ടാകും. പക്ഷെ പാർട്ടിയാണ് വലുതെന്ന് കരുതിയുള്ള പ്രവര്‍ത്തനമാണ് ഇപ്പോൾ ആവശ്യം. അതിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. ബിജെപിക്കാരെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല. വോട്ടുവാങ്ങാൻ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ പിണറായി വിമർശിക്കാൻ മാത്രം വളര്‍ന്നിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ തന്നിലര്‍പ്പിച്ച വിശ്വാസം അതേപടി തിരിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചിരിക്കുന്നവര്‍ എല്ലാവരും സ്‌നേഹിതരല്ലെന്ന് തിരിച്ചറിഞ്ഞു എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകള്‍. തന്നെ ബിജെപിക്കാരനായി ചിത്രീകരിച്ചപ്പോള്‍ കോണ്‍ഗ്രസുകാരും കൂടെ നില്‍ക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ അതെപ്പറ്റി സുധാകരന്‍ പരാമര്‍ശിച്ചതെയില്ല. ആള്‍ക്കൂട്ടം അല്ല പാര്‍ട്ടിയെന്ന് തെളിയിക്കാന്‍ കെ സുധാകരന് കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 

തന്‍റെ കഴിവ് കേടു കൊണ്ട് പാര്‍ട്ടിയുടെ ഒരു ചിറകുപോലും അറ്റുപോകില്ലെന്നാണ് സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുള്ളത്. സുധാകരനെ സംബന്ധിച്ചിടത്തോളം ആ വാക്ക് വെറും വാക്കല്ലെന്ന പ്രതീക്ഷയിലാണ് നേതാക്കളും അണികളും. എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞു മാറ്റിയാണ് സുധാകരന്‍ പാര്‍ട്ടിയുടെ അമരത്തെത്തിയിരിക്കുന്നത് . 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick