Digital Malayali Web Desk November 11, 2020, 03:17 p.m.
നിക്ഷേപം നടത്തിയത് പാലാ സ്വദേശി ടോമി മാളിയേക്കല്‍ വഴി ആണ്. ഇയാളുടെ വീട്ടിലാണ് എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണവുമായി സുഭാഷ് വാസു. ബിനീഷ് കോടിയേരി പ്രതിയായ ലഹരി മരുന്ന് കേസില്‍ വെള്ളാപ്പള്ളി നടേശനും കുടുംബവും ഉള്‍പ്പെടുമെന്ന് സുഭാഷ് വാസു. നിക്ഷേപം നടത്തിയത് പാലാ സ്വദേശി ടോമി മാളിയേക്കല്‍ വഴി ആണ്. ഇയാളുടെ വീട്ടിലാണ് എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ബിനീഷ് കോടിയേരി കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതി ആകുമെന്ന് സുഭാഷ് വാസു പറഞ്ഞു.
എന്നാല്‍ കേരളത്തില്‍ നാലാം മുന്നണി നിലവില്‍ വരും. തന്‍്റെ നേതൃത്വത്തില്‍ ഉള്ള ബിഡിജെഎസ് നാലാം മുന്നണിക്ക് നേതൃത്വം കൊടുക്കുമെന്ന് സുഭാഷ് വാസു മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ബിജെപിയുടെയും കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിന്്റെയും പിന്തുണ തന്‍്റെ ബിഡിജെഎസിന് ഉണ്ട്. ഇതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍്റെ പിന്തുണ ആവശ്യമില്ല. അതേസമയം കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ സുരേന്ദ്രന്‍്റെ ഔദാര്യം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണ കേസില്‍ നിന്ന് രക്ഷതേടി തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര ബിജെപി നേതാക്കളുടെ കാല് പിടിച്ചുവെന്നും സുഭാഷ് വാസു ആരോപിച്ചു.
സംവരണം നേടിക്കൊടുക്കുന്നതില്‍ വെള്ളാപ്പള്ളി നടേശന് ആര്‍ജ്ജവക്കുറവാണ്. ഈ വിഷയത്തില്‍ ധാര്‍മ്മിക പരിഹാരം കാണാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. എല്‍ഡിഎഫിനും യുഡിഎഫിനും എതിരെ സമരം ബിഡിജെഎസ് സമരം ചെയ്യുമെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളിക്ക് ധൈര്യം ഉണ്ടെങ്കില്‍ എന്‍ഡിഎ തള്ളി പറയണം. അങ്ങനെ പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.