Digital Malayali Web Desk January 18, 2023, 02:00 p.m.
25 വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ കയറ്റാത്തത്തിനാല്‍ റോഡരികില്‍ നിന്നത്. എന്നാല്‍ സ്ഥിരം വൈകിയെത്തുന്നവരെയാണ് പുറത്ത് നിര്‍ത്തിയതെന്നാണ് പ്രിന്‍സിപ്പള്‍ മാത്തുക്കുട്ടി വര്‍ഗീസ് പറഞ്ഞത്.
ആലപ്പുഴ: അഞ്ച് മിനിറ്റ് വൈകിയെത്തിയതിനെ തുടര്‍ന്ന് കുട്ടികളെ കൂട്ടത്തോടെ പുറത്താക്കി സ്കൂള്‍ ഗേറ്റ് അടച്ചു പൂട്ടി.
ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്.
25 വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ കയറ്റാത്തത്തിനാല്‍ റോഡരികില്‍ നിന്നത്. എന്നാല്‍ സ്ഥിരം വൈകിയെത്തുന്നവരെയാണ് പുറത്ത് നിര്‍ത്തിയതെന്നാണ് പ്രിന്‍സിപ്പള്‍ മാത്തുക്കുട്ടി വര്‍ഗീസ് പറഞ്ഞത്.
രാവിലെ ഒമ്ബത് മണിക്കാണ് സ്കൂളില്‍ ബെല്ലടിക്കുന്നത്. 9.10 വരെ എത്തിയ കുട്ടികളെ ക്ലാസില്‍ കയറ്റിയിട്ടുണ്ട്. ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്നവരെയാണ് പുറത്താക്കി ഗേറ്റടച്ചതെന്നും പ്രിന്‍സിപ്പള്‍ പ്രതികരിച്ചു. സംഭവത്തില്‍ രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെയാണ് വിദ്യാര്‍ത്ഥികളെ സ്കൂളില്‍ കയറ്റിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.