Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


‘മച്ചാനേ പണി തരാന്‍ പോവാ, നീ എന്താ വിചാരിച്ചത്, നിന്നെ ന്യൂസില്‍ കൊടുക്കുകയാണ്, നീ നോക്കിക്കോ’ എന്നാണ് പറഞ്ഞത്; ആരും സത്യാവസ്ഥ അന്വേഷിക്കില്ല; സിനിമയില്ലേല്‍ വാര്‍ക്കപ്പണിക്ക് പോകും, നല്ല എട്ടിന്റെപണി തരുമെന്നും അവര്‍ പറഞ്ഞിരുന്നു; ശ്രീനാഥ് ഭാസി

janmabhumi-ad

Digital Malayali Web Desk September 26, 2022, 12:26 p.m.

മച്ചാനേ പണി തരാന്‍ പോവാ, നീ എന്താ വിചാരിച്ചത്, നിന്നെ ന്യൂസില്‍ കൊടുക്കുകയാണ്, നീ നോക്കിക്കോ’ എന്നാണ് പറയുന്നത്


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനാഥ് ഭാസിയുടേതായുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ പണം വാങ്ങി പരിപാടിയ്ക്ക് എത്താതെ പറ്റിച്ചുവെന്ന ആലപ്പുഴ കാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റി ഭാരവാഹികളുടെ ആരോപണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി. ആ സമയം താന്‍ യുകെയില്‍ ആയിരുന്നുവെന്നും പരിപാടി നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും ശ്രീനാഥ് ഭാസി പറയുന്നു.  

എന്നാല്‍ പരിപാടി നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞത്. ഈ പരിപാടിയിലേക്ക് വിളിച്ചപ്പോള്‍ വരാന്‍ സാധിക്കില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. വാങ്ങിച്ച പണം തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും നടന്‍ പറഞ്ഞു.ഒരിക്കലും മറ്റൊരാളെ ബുദ്ധിമിട്ടിക്കണമെന്ന ചിന്ത തനിക്കില്ലെന്ന് യുവ നടന്‍ ശ്രീനാഥ് ഭാസി.

ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ചോദ്യം ചെയ്യൽ അധികം വൈകില്ല. കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്. 

ആളുകള്‍ ടിവിയില്‍ വന്നിരുന്ന് പറയുന്നത് കേട്ടു, എന്തിനാണ് ശ്രീനാഥ് ഭാസിയെ വിളിച്ചതെന്ന്. തന്നെ വിളിച്ചപ്പോഴേ വരില്ലെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ പണി തരുമെന്നാണ് അവര്‍ പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

മച്ചാനേ പണി തരാന്‍ പോവാ, നീ എന്താ വിചാരിച്ചത്, നിന്നെ ന്യൂസില്‍ കൊടുക്കുകയാണ്, നീ നോക്കിക്കോ’ എന്നാണ് പറയുന്നത്. അങ്ങനെ പറഞ്ഞാല്‍ എന്റെ വീടും പള്ളുരുത്തിയിലാണ് ഞാനും കൊച്ചീലാണ്, എന്താണ് വെച്ചാല്‍ ചെയ്യ് ചേട്ടാ എന്നാണ് തിരിച്ചു പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. പറ്റുന്നതുപോലെ ചെയ്യും. സിനിമയില്ലെങ്കില്‍ താന്‍ വല്ല വാര്‍ക്കപ്പണിക്കും പോകുമെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ നടന്‍ ശ്രീനാഥ് ഭാസി. ഹാജരാകാന്‍ ശ്രീനാഥ് ഭാസി സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഹാജരാവാനാണ് പൊലീസ് നല്‍കിയ നിര്‍ദേശം.

ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസിക്ക് ആദ്യം പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്

സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഈ മാസം 22 ന് ആണ് അവതാരക ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News