Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പറക്കുന്നതിനിടെ വിമാനത്തില്‍ പക്ഷി ഇടിച്ച്‌ തീപിടിച്ചു, 185 യാത്രക്കാരുമായി സഞ്ചരിച്ച സ്പെെസ് ജെറ്റ് അടിയന്തര ലാന്‍‌ഡിംഗ് നടത്തി

janmabhumi-ad

Digital Malayali Web Desk June 19, 2022, 04:41 p.m.

185 യാത്രക്കാരാണ് ബോയിങ് 727 എന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ പാറ്റ്നയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോയിരുന്നത്.


പാറ്റ്ന: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. സ്പൈസ്ജെറ്റ് എയര്‍ക്രാഫ്റ്റ് വിമാനത്തിന്റെ ചിറകിനാണ് തീപിടിച്ചത്.

സംഭവത്തിന് പിന്നാലെ, പാറ്റ്നയിലെ ബിഹ്ത എര്‍ഫോഴ്സ് സ്റ്റേഷനില്‍ സ്പൈസ്‌ജെറ്റ് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കി.

185 യാത്രക്കാരാണ് ബോയിങ് 727 എന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ പാറ്റ്നയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോയിരുന്നത്.  

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ച കാര്യം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചത്. പട്‌ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വന്‍ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം പ്രതികരിച്ചു.

'വിമാനത്തിന്റെ ഇടതു ചിറകിലാണ് തീ പിടിച്ചത്. അത് കണ്ട ഉടന്‍ നിലത്തിറക്കി. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. എന്‍ജിനീയറിംഗ് സംഘം കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്'- ചന്ദ്രശേഖര്‍ സിംഗ് പറ‌ഞ്ഞു.

12.30ന് പട്‌നയില്‍ നിന്ന് പറന്നുയര്‍ന്ന സമയം മുതല്‍ക്കേ വിമാനത്തില്‍ എന്തോ പന്തികേട് തോന്നിയതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. യാത്രയ്ക്കിടെ വിമാനത്തിനുള്ളിലെ ലൈറ്റുകള്‍ മിന്നിത്തുടങ്ങിയെന്നും ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത സമയം മുതല്‍ ഞങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയെന്നും സ്‌പൈസ് ജെറ്റിന്റെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു.

  • Tags :
JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick