Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ചുമതലകളില്‍ നിന്ന് മാറി നില്‍ക്കല്‍ മാത്രം: സൂസൈപാക്യം പിതാവിന്റെ സര്‍ക്കുലറില്‍ അതിരൂപതയുടെ വിശദീകരണം

janmabhumi-ad

Digital Malayali Web Desk February 24, 2021, 06:44 p.m.

സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തു എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം ചുമതലകളില്‍ നിന്ന്‍ മാറി നില്‍ക്കുകയാണെന്നും പിതാവ് എടുത്ത തീരുമാനം വ്യക്തിപരമാണെന്നും പി‌ആര്‍‌ഓ വിശദീകരിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍ക്കുലറില്‍ വിശദീകരണവുമായി അതിരൂപത നേതൃത്വം. ഔദ്യോഗിക ചുമതലകളിൽ നിന്നും നിന്നും മാറി നിൽക്കുവാൻ സന്നദ്ധത അറിയിച്ച് സൂസപാക്യം പിതാവ് വൈദികർക്ക് അയച്ച കത്ത് ആശയക്കുഴപ്പത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് അതിരൂപത പിആർഒ വിശദീകരണവുമായി രംഗത്തെത്തിയത്.

സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തു എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം ചുമതലകളില്‍ നിന്ന്‍ മാറി നില്‍ക്കുകയാണെന്നും പിതാവ് എടുത്ത തീരുമാനം വ്യക്തിപരമാണെന്നും പി‌ആര്‍‌ഓ വിശദീകരിച്ചു. വിരമിക്കൽ പ്രായമായ 75 വയസ്സ് തികയുന്ന അവസരത്തിൽ വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതിനു മുന്‍പ് ആരോഗ്യപരമായിട്ടുള്ള കാരണങ്ങൾ കൊണ്ടാണ് താൽക്കാലികമായി ചുമതല സഹായമെത്രാനെ ഏൽപ്പിച്ചിരിക്കുന്നതെന്നും പി‌ആര്‍‌ഓ മോണ്‍. സി ജോസഫ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick