Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



എൻ്റെ ഭാരം 20 കിലോ കൂടി.. എൻ്റെ വയറിൽ പാടുകളുണ്ട്… പുറം വേദനയും തലവേദനയുമുണ്ട്… പക്ഷെ… ; സോനു സതീഷ് പറയുന്നു

janmabhumi-ad

Digital Malayali Web Desk December 07, 2022, 12:43 p.m.

മാതൃത്വം ആ യാത്രയുടെ യഥാർഥ അർഥവും അനുഭവവും വിവരിക്കാൻ ഈ വാക്കുകൊണ്ടാവില്ല. എന്റെ ഭാരം 20 കിലോഗ്രാം കൂടി. എന്റെ വയറിൽ പാടുകളുണ്ട്.


സീരിയലുകളിലൂടെയും നൃത്തത്തിലൂടെയും പ്രശസ്തയായ നടിയാണ് സോനു. സീരിയലുകളിൽ പൊതുവെ വില്ലത്തി റോളുകളിൽ ആണ് താരം പ്രത്യക്ഷപ്പെടാറ്. എങ്കിലും സെന്റിമെന്റൽ റോളുകളിലൂടെയും താരം പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ സ്ത്രീധനം പരമ്പരയിലെ അഭിനയ മികവാണ് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ വില്ലത്തി പരിവേഷം സൃഷ്ടിച്ചെടുത്തത്. മിനിസ്‌ക്രീനിലെ സജീവസാന്നിധ്യമായ സോനു വിവാഹശേഷം സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.പ്രസവശേഷം സോനു പങ്കുവെച്ച ചിത്രങ്ങളെ പരിഹസിച്ച് നിരവധി കമന്റുകൾ വന്നിരുന്നു. ബോഡി ഷെയ്മിങ് അതിര് കടന്നപ്പോൾ സോനു പ്രതികരിക്കുകയും ചെയ്തിരുന്നു.

മനോഹരമായ കുറിപ്പിലൂടെയാണ് സോനു തന്റെ മാതൃത്വത്തെ കുറിച്ച് സംസാരിച്ചത്. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്ക് സുഖമാണോ എന്ന് ചോദിക്കൂ. അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടതെന്നും ഇൻസ്റ്റഗ്രാമിൽ സോനു കുറിച്ചിരുന്നു.

പ്രസവശേഷമുള്ള ശരീരത്തിന്റെ മാറ്റം വ്യക്തമാകുന്ന രണ്ട് ചിത്രങ്ങൾ കൂടി പങ്കുവെച്ചായിരുന്നു അന്ന് സോനുവിന്റെ കുറിപ്പ്.

“മാതൃത്വം ആ യാത്രയുടെ യഥാർഥ അർഥവും അനുഭവവും വിവരിക്കാൻ ഈ വാക്കുകൊണ്ടാവില്ല. എന്റെ ഭാരം 20 കിലോഗ്രാം കൂടി. എന്റെ വയറിൽ പാടുകളുണ്ട്. പുറം വേദനയും തലവേദനയുമുണ്ട്. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടമായി. പഴയത് പോലെയാകാൻ ഇനിയും സമയം എടുക്കും. എന്നാൽ ഒരു അമ്മയ്ക്ക് കുഞ്ഞിനേക്കാൾ പ്രധാനമല്ല അതൊന്നും. തന്റെ കുഞ്ഞിന്റെ നല്ലതിനുവേണ്ടി ഒരമ്മ എന്ത് വേണമെങ്കിലും സഹിക്കും.

പ്രസവശേഷമുള്ള ഒരമ്മയുടെ ശരീരത്തിനെക്കുറിച്ച് കമന്റിടുന്ന സഹോദരീസഹോദരന്മാരേ ഈ പ്രക്രിയ എന്താണെന്ന് മനസിലാക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അമ്മയോട് ചോദിക്കൂ. അവർ അതെല്ലാം വ്യക്തമായി പറഞ്ഞു തരും.

കാരണം നിങ്ങളുടെ ജനനത്തിന് വേണ്ടി അവർ ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടാകും. പ്രസവം കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടാൽ അവരോട് സുഖമാണോ എന്ന് ചോദിക്കൂ. അവരുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്, എന്നാണ് അന്ന് സോനു കുറിച്ചത്. അന്ന് നിരവധി പേരാണ് സോനുവിനെ അഭിനന്ദിച്ചത്.

അമ്മയുടെ പിറന്നാൾ ദിനത്തിൽ സോനു പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റും വൈറലായിരുന്നു. ‘എന്റെ അമ്മ… മോളുടെ സ്വീറ്റ് അമ്മൂമ്മ. എന്റെ പഠനം, നൃത്തം, അഭിനയം, മദർഹുഡ് ടൈം എല്ലാം അമ്മയാണ് എനിക്ക് ഈസിയാക്കി മാറ്റി തന്നത്.

നീയില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ല എനിക്ക്. കരിയറും സ്വപ്‌നങ്ങളും ഉപേക്ഷിച്ചാണ് എന്നെ അമ്മ കെയർ ചെയ്തത്. ഇപ്പോഴും സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാതെ എന്നേയും എന്റെ മകളേയും നോക്കുന്നു. എന്റെ അഭിലാഷങ്ങൾ നടത്താനായി എനിക്കൊപ്പം നിൽക്കുന്നു. അമ്മേ ഐ ലവ് യൂ’ എന്നാണ് സോനു കുറിച്ചത്. സോനുവിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ അമ്മയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേർ എത്തി.

പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു സോനു സതീഷ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സോനു ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലെത്തുന്നത്. നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും മത്സരങ്ങളില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ച വെക്കുകയും ചെയ്ത സോനു വാല്‍ക്കണ്ണാടിയുടെ അവതാരകയായിരുന്നു. ആ പരിപാടിയിൽ നിന്നുമാണ് താരത്തിനെ പിന്നീട് സീരിയലില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്.

2017 ലായിരുന്നു സോനുവിന്റെ വിവാഹം. ഐടി എഞ്ചിനീയറായ അജയിയാണ് സോനുവിന്റെ ഭര്‍ത്താവ്. സോനു നല്ലൊരു നര്‍ത്തകി കൂടിയാണ്. ഭരതനാട്യം കുച്ചിപ്പുടി തുടങ്ങി ക്ലാസിക്കല്‍ നൃത്ത മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന താരം കൂടിയാണ്.

അടുത്തിടെയാണ് താരത്തിന് പെൺകുഞ്ഞ് പിറന്നത്. മകളുടെ എല്ലാ വിശേഷങ്ങളും സോനു സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. സ്ത്രീധനം, ഭാര്യ, സുമംഗലീ ഭവ എന്നീ സീരിയലുകളാണ് സോനുവിനെ പ്രശസ്തയാക്കിയത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick