Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



'എഴുന്നേറ്റു നടക്കാന്‍ പോലും സാധിച്ചില്ല' വേണുഗോപാലിനെതിരായ പീഡന ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും; മൊഴിയില്‍ ഉറച്ച് യുവതി

janmabhumi-ad

Digital Malayali Web Desk September 17, 2021, 09:33 a.m.

പീഡന ദൃശ്യങ്ങള്‍, ശബ്ദ സംഭാഷണങ്ങള്‍, ചികിത്സ രേഖകള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് പരാതിക്കാരി അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചത്. കൈമാറിയ തെളിവുകളുടെ ആധികാരികത പരിശോധിക്കാനാണ് സിബിഐ തീരുമാനം.


സോളാര്‍ കേസിലെ പരാതിക്കാരി കൈമാറിയ ലൈംഗിക പീഡന ദൃശ്യങ്ങള്‍ സിബിഐ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ കൈമാറിയ തെളിവുകളാണ് സിബിഐ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുക. പരിശോധനയ്ക്കായി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കും.  

പീഡന ദൃശ്യങ്ങള്‍, ശബ്ദ സംഭാഷണങ്ങള്‍, ചികിത്സ രേഖകള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് പരാതിക്കാരി അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചത്. കൈമാറിയ തെളിവുകളുടെ ആധികാരികത പരിശോധിക്കാനാണ് സിബിഐ തീരുമാനം.

കെസി വേണുഗോപാല്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നാണ് സോളാര്‍ കേസിലെ പരാതിക്കാരി കൂടിയായ യുവതിയുടെ മൊഴി. പീഡനത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും മൊഴിയിലുണ്ട്. ഇതിന്റെ രേഖകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം  പരിശോധനാഫലം വന്നതിനുശേഷം കെ സി വേണുഗോപാലിനെതിരെ കടുത്ത നടപടിയിലേക്ക് സിബിഐ സംഘം നീങ്ങുമെന്നാണ് സൂചന. തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഡിവൈഎസ്പി രണ്‍ധീര്‍ സിംഗ് ഷഖാവത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെയും പരാതിക്കാരി സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2011 ജൂലൈ ഒമ്പതിന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും സംഭാഷണങ്ങളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറി എന്നാണ് സൂചന. 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick