Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബിജെപി നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന്‍റെ പരസ്യ വിമര്‍ശനം; പ്രതികരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍

janmabhumi-ad

Digital Malayali Web Desk October 30, 2020, 03:51 p.m.

സ്ഥാന മാറ്റവും അതൃപ്തിയും എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നില്ല.


കോട്ടയം: പാര്‍ട്ടി നേതൃത്വത്തോട് നീരസമുണ്ടെങ്കിലും പൊതുയിടങ്ങളില്‍ സജീവമാകാനൊരുങ്ങുകയാണ്  ബിജെപി സംസ്ഥാന വൈസ്്പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ  പൊട്ടിത്തെറികള്‍ പരസ്യമാക്കിയുള്ള ശോഭ സുരേന്ദ്രന്റെ ആരോപണങ്ങളോട് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിക്കാനില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നില്ലെന്നാണ്  സുരേന്ദ്രന്‍റെ മറുപടി.

ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന തലത്തിലേക്ക് താഴ്ത്തിയെന്നും പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ആരോപിച്ച് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടേയും വിഴുപ്പലക്കാന്‍ ഇല്ല. പൊതു രംഗത്ത് തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എട്ടുമാസമായി പാര്‍ട്ടി യോഗങ്ങളില്‍ പോലും പങ്കെടുക്കാതെയാണ് പുനസംഘടനയില്‍ അതൃപ്തി അറിയിച്ചത്.  

പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റതോടെ പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങള്‍ മാറി. പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഗിച്ചു കൊണ്ടാണ് ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താഴ്ത്തിയതെന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എന്ത് കൊണ്ടാണ് പൊതു രംഗത്ത് ഇപ്പോള്‍ പ്രത്യക്ഷ പെടാത്തത് എന്ന മധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആയിരുന്നു ശോഭയുടെ മറുപടി. പാര്‍ട്ടിയിലെ കീഴ്വഴക്കങ്ങള്‍ ലംഘിച്ചതും തന്റെ സ്ഥാന മാറ്റവും അതൃപ്തിയും എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷന്‍ ആയതിനു പിന്നാലെ പാര്‍ട്ടിയില്‍ താഴെ തട്ട് മുതല്‍ ഉള്ള കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശോഭ പറഞ്ഞു.

അതേ സമയം പാര്‍ട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി. പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ ഇല്ലാതിരുന്നാലും പൊതു പ്രവര്‍ത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.കെ സുരേന്ദ്രനെ സംസ്ഥാനാധ്യക്ഷനാക്കിയതാണ് ശോഭയടക്കമുള്ള നേതാക്കളെ അസ്വസ്ഥരാക്കിയത്. ദേശീയ നിര്‍വ്വാഹക സമിതിയിലുണ്ടായിരുന്ന ശോഭയെ സംസ്ഥാനാധ്യക്ഷയാക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും സംസ്ഥാനത്ത് മാറിവന്ന ബലാബലത്തില്‍ ശോഭയുടെ പേര് പരിഗണിക്കാതെ പോവുകയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി വൈസ് പ്രസിഡന്റാക്കിയതില്‍ വലിയ അമര്‍ഷമായിരുന്നു ശോഭ സുരേന്ദ്രനുണ്ടായിരുന്നത്.

പിന്നീട് ഇവരെ അഖിലേന്ത്യ പുനഃസംഘടനയിലേക്ക് പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ശോഭയെ തഴയുകയായിരുന്നു. മഹിളാ മോര്‍ച്ച അധ്യക്ഷ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെയാണ് ബിജെപിയിലെ ചേരിപ്പോര് പരസ്യ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. ബിജെപി ദേശീയനേതൃത്വത്തിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ് ശോഭ സുരേന്ദ്രന്‍.

 

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick